ഗുരുവായൂർ: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി നടക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീം എന്ന പേരില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭയുടെ ലോഗോ പ്രകാശനം കിഴക്കേ നട മഞ്ജുളാല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു.
നഗരസഭ വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എം ഷെഫീര്‍, കൗണ്‍സിലര്‍മാരായ ബിബിത മോഹനന്, സില്‍വ ജോഷി, സുബിത സുധീര്‍, രഹിത പ്രസാദ്, ദേവിക ദിലീപ്, സിന്ധു ഉണ്ണി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നജുമ എന്‍ എച്ച്, രാഖി രഘുനാഥ്, എം ഡി റിജേഷ്, രശ്മി കെ സി, എ ബി സുജിത്കുമാര്‍, കെ എസ് പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
ലോഗോ പ്രകാശനത്തോടനുബന്ധിച്ച് ഗുരുവായൂരിലെത്തുന്ന തീർത്ഥാടകർക്കായി സംഭാര വിതരണം നടത്തി.
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂരിനെ തെരഞ്ഞെടുത്തിരുന്നതായി നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.