ഗുരുവായൂർ: ബി ജെ പി സ്ഥാനാർഥിയാവാനുള്ള മോഹവുമായി ഇറങ്ങിയ സുരേഷ് ഗോപി ഗുരുവായൂർ മേൽപാല വിഷയത്തിൽ നട്ടാൽ കുരുക്കാത്ത നുണ പറയുകയാണണ് എൻ കെ അക്ബർ എം എൽ എ.
നിലവിൽ പഞ്ചായത്ത് അംഗം പോലുമല്ലാത്ത അദ്ദേഹം റെയിൽവേ മന്ത്രിക്കുമേൽ വരെ തനിക്ക് അധികാരമുണ്ടെന്ന് പറയുന്നത് അഹങ്കാരമാണന്നും നഗരസഭ ചെയർമാൻ എം കൃഷ്ണദാസിനൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിൽ എം എൽ എ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾക്കൊന്നും ഗർഡർ സ്ഥാപിക്കുന്നതിന് അനുമതി വാങ്ങിയതിൽ പങ്കില്ലെന്ന് പറയുന്ന നില പാട് അൽപത്തമാണ്, നാലാംകിട സിനിമയിലേതു പോലുള്ള മോശപ്പെട്ട അഭിനയമാണ് ചൊവ്വാഴ്ച മേൽപാലം കാണാനെത്തിയ സുരേഷ് ഗോപി നടത്തിയതെന്നും എം എൽ എയും ചെയർമാനും പ റഞ്ഞു. മേൽപാലം നിർമാണ നടപടികളെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെ സ്വയം പരിഹാസ്യനാവുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് മേൽപാലം നിർമിക്കുന്നത്. നിർമാണത്തിന് 20.20 കോടിയും സ്ഥലം ഏറ്റെടുക്കാൻ 4.23 കോടിയും യൂട്ടിലിറ്റി സർവിസുകൾക്കായി 1.5 കോടി രൂപയും സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്. റെയിൽവേ പാളത്തിന് മുകളിലുള്ള സ്പാൻ മാ ത്രമാണ് സുരക്ഷ നിയമപ്രകാരം റെയിൽവേ നേരിട്ട് ടെൻഡർ കൊ ടുത്ത് ചെയ്യുന്നത്. അതിന്റെ പ്ര ധാന പ്രവൃത്തിയായ കോൺക്രീ റ്റ് തൂണുകളുടെ നിർമാണം പിയർ കാപ് ഉൾപ്പെടെ ആർ.ബി.ഡി.സി.
കെയാണ് നിർമിച്ചത്. റെയിൽവേ സ്ഥാപിക്കുന്ന സ്പാനിന്റെ തുകയാ യ ഏകദേശം രണ്ട് കോടിയുടെ രൂപയുടെ പകുതിയും സംസ്ഥാ ന സർക്കാർ വഹിക്കും. ഗർഡർ സ്ഥാപിക്കുന്നതിന് റെയിൽവേ സുരക്ഷവിഭാഗത്തിന്റെ പരിശോ ധന മൂന്ന് മാസത്തോളം വൈകി യ സാഹചര്യത്തിൽ കേന്ദ്ര റെയി ൽവേ മന്ത്രിക്ക് എം.എൽ.എ ട്വീ റ്റ് ചെയ്യുകയും സംസ്ഥാന റെയി ൽവേ ചുമതലയുള്ള മന്ത്രി, എളമ രം കരീം എം.പി എന്നിവർ അടക്ക മുള്ളവർ റെയിൽവേ അധികൃതരു മായി ബന്ധപ്പെടുകയും ചെയ്തതി ന്റെ അടിസ്ഥാനത്തിലാണ് അനു മതി ലഭ്യമായത്. ഈ യാഥാർഥ്യ മെല്ലാം പൊതുജനങ്ങൾക്ക് അ റിയാമെന്നിരിക്കെ സുരേഷ് ഗോ പിയുടെ അവകാശവാദങ്ങൾ ജ നം ചിരിച്ച് തള്ളുമെന്നും എം.എ ൽ.എയും ചെയർമാനും പറഞ്ഞു.