the digital signature of the temple city

അഷ്ടമിരോഹിണി നാളിൽ ദർശന സായൂജ്യം തേടി ആയിരങ്ങൾ ഗുരുവായൂരിൽ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ കണ്ണനെ കാണാൻ ഗുരുവായൂരിൽ ഭക്തജന പ്രവാഹം. 

രാവിലെ നിർമ്മാല്യ ദർശനത്തോടെ തുടങ്ങിയ ഭക്തജന തിരക്ക് പകലന്തിയോളം തുടർന്നു. 

PSX 20230906 232305

വരിയിൽ നിന്ന ഭക്തർക്കെല്ലാം ഗുരുവായൂരപ്പ ർശന സായുജ്യം സാധ്യമായി. വി ഐ പി, സ്പെഷ്യൽ ദർശനങ്ങൾക്ക് ഉച്ചതിരിഞ്ഞ് 2 മണി വരെ നിയന്ത്രണം ഏർപ്പെടുത്തിയതും ഭക്തർക്ക് സൗകര്യമായി. രാവിലെ ശീവേലിക്ക് കൊമ്പൻ ഇന്ദ്ര സെൻ സ്വർണ്ണ ക്കോലമേറ്റി. തിരുവല്ല രാധാകൃഷ്ണൻ മേളപ്രമാണിയായി. ഉച്ചയ്ക്ക് മൂന്നിന് പഞ്ചവാദ്യത്തോടെയുള്ള മേളത്തിന് കരിയന്നൂർ നാരായണൻ നമ്പൂതിരി പ്രമാണിയായി. വൈകുന്നേരത്തെ തായമ്പകയ്ക്ക് മഞ്ചേരി ഹരിദാസായിരുന്നു മേള പ്രമാണി.

gvrtemple20230907 001818

അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് വഴിപാടായി തൃശൂർ കൈനൂർ തറവാട്ടിലെ  കെ വി രാജേഷ് ആചാര്യയെന്ന  ഭക്തൻ സ്വർണ്ണ കിരീടം സമർപ്പിച്ചു. 38 പവൻ തൂക്കം വരുന്ന പൊന്നിൻ കിരീടമാണ് സമർപ്പിച്ചത്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts