ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ആംബുലൻസ് സേവനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു.
കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആജീവനാന്ത സംരക്ഷണയിലുള്ള ഡയാലിസിസ് രോഗികൾക്കും കുടുംബാംഗങ്ങൾക്കുമായുള്ള സാന്ത്വന സംഗമവും നടന്നു. ചടങ്ങിൽ ഡയാലിസിസ് കൂപ്പൺ വിതരണം ഉദ്ഘാടനം ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ നിർവഹിച്ചു.
കൺസോൾ പ്രസിഡണ്ട് ഇ ആർ അബ്ദുൽ ലത്തീഫ് അമ്മെങ്ങര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ സുജിത് അയിനിപ്പുള്ളി സ്വാഗതം ആശംസിച്ചു. ട്രസ്റ്റിമാരായ വി എം സുകുമാരൻ മാസ്റ്റർ കെ ഷംസുദ്ധീൻ, എം കെ നൗഷാദലി, സി കെ ഹക്കിം ഇമ്പാർക്ക്, പി വി അബ്ദു മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രസ്റ്റി വി. കാസിം നന്ദി പറഞ്ഞു കൊണ്ട് യോഗം അവസാനിച്ചു