ഗുരുവായൂർ: വ്യാകുലതയും മാനസിക പിരിമുറുക്കവും വർദ്ധിച്ചു വരുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഇതിനെ പ്രതിരോധിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിനായി ഗുരുവായൂർ നഗരസഭ നടത്തുന്ന ശ്രദ്ധ – ദ്വിദിന ശില്പശാല ആരംഭിച്ചു.
കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ സഹകരണത്തോടെ നടത്തുന്ന ശില്പശാലയിൽ നഗരസഭയിലെ 26 സ്കൂളുകളിൽ നിന്നായി 50 അധ്യാപകർ പങ്കെടുക്കുന്നുണ്ട്
ശ്രദ്ധശിൽപ്പശാല നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. സായിനാഥൻ ഉദ്ഘാടനം ചെയ്തു.
ചാവക്കാട് ഗവ: ഹൈസ്കൂൾ പ്രധാന അധ്യാപിക ലിജ’ സി.പി അധ്യക്ഷയായി
നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു അജിത്, കൗൺസിലർമാരായ രേണുക ശങ്കർ, അജിത ദിനേശൻ, രഹിത പ്രസാദ് എന്നിവർ സന്നിഹിതരായി.
കരിയർ ഗൈഡൻസ് ജില്ലാ കോ-ർഡിനേറ്റർ കെ.എസ്.വരദരാജൻ, ബി.ആർ സി കോർഡിനേറ്റർ ബിജി ചാക്കോ, പ്രിയ ഗോപിനാഥ്.’ അശ്വിനി ആശുപത്രിയിലെ കൺസൾട്ടൻ്റ് സൈക്യാ ർട്ടിസ്റ്റ് ഡോ. ദീപ ദീപക് എന്നിവർ സംസാരിച്ചു.
തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ ഡോ: എസ്.വി.സുബ്രഹ്മണ്യൻ’ ഡോ: റഹീമുദ്ദീൻ’ പി.കെ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശില്പശാല ചൊവാഴ്ച സമാപിക്കും