the digital signature of the temple city

ഗ്യരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം ഓൺ ലൈൻ രജിസ്ട്രേഷൻ ആയിരം കടന്നു

- Advertisement -[the_ad id="14637"]

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയൊമ്പതാമത് ചെമ്പൈ സംഗീതോൽസവത്തിൽ സംഗീതാർച്ചന നടത്താൻ ആയിരത്തോളം കലാകാരൻമാർ രജിസ്‌ട്രേഷൻ നടത്തി. രജിസ്ട്രേഷൻ അവസാനിക്കുന്നത് സെപ്റ്റംബർ  25 വൈകുന്നേരം 5 മണിക്കാണ്. 

2023  നവംബർ 8മുതൽ നവംബർ 23 വരെയാണ് ചെമ്പൈ സംഗീതോൽസവം. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള

ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 25നാണ്   തുടങ്ങിയത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ     

https://guruvayurdevaswom.nic.in/chembaisangeetholsavam/chembaisangeetholsavam

എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം. ഫോട്ടോ അപ് ലോഡ് ചെയ്യേണ്ടതില്ല. സംഗീതാർച്ചനയ്ക്കെത്തുമ്പോൾ ഹാജരാക്കിയാൽ മതി. കഴിഞ്ഞ വർഷം രജിസ്ട്രേഷൻ നടത്തിയവർക്ക് ആ യൂസർ നയിമും പാസ് വേഡും ഉപയോഗിച്ച ഇത്തവണയും രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യമുണ്ട്. 2023 ആഗസ്റ്റ് 10ന് പത്തു വയസ്സ് പൂർത്തിയായിരിക്കണം. .ഒരു ഗ്രൂപ്പിൽ പരമാവധി 5 പേർക്ക് മാത്രം  സംഗീതാർച്ചന നടത്താം . ഗ്രൂപ്പിലുള്ള ഒരാൾ അപേക്ഷിച്ചാൽ മതിയാകും. നന്നായി അറിയാവുന്ന പത്ത് കീർത്തനങ്ങളുടെ പട്ടിക നൽകണം. ഗുരുനാഥൻ്റെ സാക്ഷ്യപത്രം സംഗീതോൽസവത്തിനെത്തുമ്പോൾ  ഹാജരാക്കണം. വിശദ വിവരങളും നിബന്ധനകളും വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ അർഹത നേടുന്നവരെ ഈ-മെയ്ൽ മുഖേന വിവരം അറിയിക്കും. അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് ക്ഷണക്കത്ത് വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. 

ഓൺലൈൻ രജിസ്ട്രേഷൻ്റെ അവസാന തീയതി 2023സെപ്റ്റംബർ 25 വൈകുന്നേരം 5 മണി. സംഗീതോൽസവം ഗുരുവായൂർ ദേവസ്വം യു ട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യും. പതിവു പോലെ റിലേ പ്രോഗ്രാമുകൾ ആകാശവാണി, ദൂരദർശൻ വഴിയും സംപ്രേഷണം  ചെയ്യും. കൂടുതൽ വിവരങ്ങൾ 0487-2556335 Extn 249 എന്ന നമ്പറിൽ അറിയാവുന്നതാണ്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts