ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോൽസവ ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച വൈവിധ്യമാർന്ന കലാപരിപാടികൾക്ക് വേദിയാകും.
മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ പ്രഭാതസ്തവം. അവതരണം സപര്യനാരായണീയ പാരായണ സമിതി രാവിലെ 9 മുതൽ കൃഷ്ണശ്രീ ഭജൻ അവതരിപ്പിക്കുന്ന ഭജൻ, ഉച്ചതിരിഞ്ഞ് 2 മുതൽ ചലച്ചിത്ര താരം ഐശ്വര്യ അനിൽ നയിക്കുന്ന ‘കൃഷ്ണാർപ്പണം – നൃത്താവിഷ്ക്കാരം. വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും നിയമം, വ്യവസായം, വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിക്കും. തുടർന്ന് പുരസ്കാര ജേതാവായ പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാലാ ചന്ദ്രശേഖറിൻ്റെ സംഗീതകച്ചേരി. രാത്രി 7:30 മുതൽ ശ്രീരാഗ സന്ധ്യ,പ്രശസ്ത ഗായകൻ എം.ജി.ശ്രീകുമാർ നയിക്കുന്ന ഭക്തിഗാനമേള. രാത്രി 10 മണി മുതൽ കൃഷ്ണനാട്ടം അവതാരം .അവതരണം: ക്ഷേത്ര കലാനിലയം.
കൂടതെ സെപ്റ്റംബർ 3 ഞായറാഴ്ച മുതൽ സെപ്റ്റംബർ 9 ശനിയാഴ്ച വരെ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ രാവിലെ 11 മണിക്കും ഉച്ചതിരിഞ്ഞ് 2:30 നും ഭക്തി
പ്രഭാഷണവും ഉണ്ടാകുന്നതാണ്