ഗുരുവായൂർ: ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന തട്ടകം ഓണാഘോഷത്തിന് വാദ്യ വിദ്വാൻ ഷൺമുഖൻ തെച്ചിയിലിന്റെ കേളി കൊട്ടിന്റെ താള നിറവിൽ തിരുവെങ്കിടാചലപതി ക്ഷേത്ര പരിസരത്ത് ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട് കൊടിയേറ്റ കർമ്മം നിർവഹിച്ചു.
കലാ-കായിക – വിനോദ മത്സരങ്ങൾക്ക് ശേഷം വൈകിട്ട് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി പരിസരത്ത് നിന്ന് വികാരി റവ:ഫാദർ പ്രിന്റോ കുളങ്ങര അനുഗ്രഹിച്ച് ഉൽഘാടനം ചെയ്ത് അയച്ച വാദ്യതാള മേളങ്ങളോടെ മഹാബലി ഉൾപ്പടെ നിശ്ചയ വേഷ ഭ്രൂഷാതികളോടെ ജനപ്രതിനിധികളും വിവിധ സംഘടനാ സാരഥികളും ചേർന്ന് നയിച്ച വർണ്ണ ശബളമായ വിളംബര ഘോഷയാത്ര ദേശം ചുറ്റി തിരുവെങ്കിടാചലപതി ക്ഷേത പരിസരത്ത് സമാപിച്ചു.
വി കെ സുജിത്ത്, ദേവിക ദീലിപ് , കെ പി എ റഷീദ്, ചന്ദ്രൻ ചങ്കത്ത്, രവികുമാർ കാഞ്ഞുള്ളി, വിനോദ് കുമാർ അകമ്പടി, ജീഷോപുത്തൂർ, മുരളി പൈക്കാട്ട്, ബാലൻ വാറണാട്ട്, ബിന്ദൂ കൂടത്തിങ്കൽ, എ കലാവതി .ശ്രീദേവി ബാലൻ, ജോതിദാസ് ഗുരുവായൂർ , ആന്റോ പുത്തൂർ, മാധവൻ പൈക്കാട്ട്, സി ഡി ജോൺസൺ. മുരളി അകമ്പടി, ആന്റോ നീലങ്കാവിൽ, മേഴ് സിജോയ്,അർച്ചനാ രമേശ് എം.മഞ്ജുഷ. ഉണ്ണികൃഷ്ണൻ ആലക്കൽ, ജയറാം മനയത്ത്, എ ബാലു, ധന്യ ചങ്കത്ത് .എന്നിവർ നേതൃത്വo നൽകി.
രണ്ടാം ഓണാഘോഷ ദിനമായ ആഗസ്റ്റ് 31.ന് തിരുവെങ്കിടാചലപതി ക്ഷേത മൈതാനിയിൽ കാലത്ത് 9.30 മുതൽ കലാകായികവിനോദ മത്സരങ്ങൾ, ഉച്ചയ്ക്ക് ഓണസദ്യ, തുടർന്ന് മാരത്തോൺ വടംവലി. 5ന് മെഗാ തിരുവാതിര, 6 ന് സാംസ്കാരിക സദസ്സ് , വൈകീട്ട് 7ന് മെഗാ സ്റ്റേജ് ഷോഎന്നിവയുമുണ്ടയിരിക്കും.