ഗുരുവായൂർ: നായർസമാജം ഉൾപ്പടെ നിരവധി പ്രസ്ഥാനങ്ങൾ ഗുരുവായൂരിൽ മന്നത്ത് പത്മനാഭന് ഉച്ചിതമായ സ്മാരകം ഒരുക്കണമെന്ന ആവശ്യവുമായി നിരന്തരമായി മുന്നോട്ട് വന്നപ്പോൾ ഗുരുവായൂർ നഗരസഭ പരിസരത്ത് മന്നത്തിന് സ്മാരകപ്രവേശന കവാടം നിർമ്മിയ്ക്കുമെന്ന നഗരസഭയുടെ തീരുമാനം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് തിരുവെങ്കിടം നായർ സമാജം യോഗം ആവശ്യപ്പെട്ടു.
ഐതിഹാസികവും, ചരിത്രപ്രസിദ്ധവുമായ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹസമരത്തിന് സാരഥ്യം നൽകിയ നവോത്ഥാന നായകൻ കൂടിയായ സമുദായികാചാര്യൻ മന്നത്ത് പത്മനാഭൻ്റെ സ്മരണകൾ എന്നും ഏറെ ഗുരുവായൂരിൽ നിലനിർത്തപ്പെടെണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു. മന്നത്ത് പത്മനാഭൻ്റ സമാധി ദിനത്തിൽ സമാജം ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗം പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. സെക്രട്ടറി പ്രഭാകരൻ മണ്ണൂർ അദ്ധ്യക്ഷനായി വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആലക്കൽ വിഷയാവതരണം നടത്തി. ബാലൻ തിരുവെങ്കിടം മുഖ്യ സമാധി അനുസ്മരണ പ്രസംഗം നടത്തി.
എ.സുകുമാരൻ നായർ,കെ.രാജഗോപാൽ, രാജു പെരുവഴിക്കാട്ട്, എം.രാജേഷ് നമ്പ്യാർ, പ്രദീപ് നെടിയേടത്ത്. ഹരിവടക്കൂട്ട്, എം.രാജു, പി.കെ.വേണുഗോപാൽ, ഹരിവടകൂട്ട് ,അർച്ചന രമേശ്, ജയന്തി കുട്ടംപറമ്പത്ത്, എന്നിവർ സംസാരിച്ചു.നേരത്തെ മന്നത്തിൻ്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, പ്രാർത്ഥനാലാപനവും, ആചാര്യ സ്മരണയും നടത്തി സമാധി ദിനാചരണത്തിന് ആരംഭം കുറിച്ചു.