ഗുരുവായൂർ: കരുണ നൂറോളം വരുന്ന അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ചു. ഓണാഘോഷം കവിയും ഗാനരചിയിതാവുമായ ബി കെ ഹരി നാരായണൻ നിർവ്വഹിച്ചു. എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് പീ എസ് പ്രേമാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.
ഗുരുവായൂർ പോലീസ് എസ് ഐ കെ ജി ജയപ്രദീപ് ഓണ സന്ദേശം നൽകി. ജൈവ കർഷക ശ്രീമതി കെ എസ് ഷീജയെ കരുണ ആദരിച്ചു. രാജീവ് കൊളാടി ഗാനങ്ങൾ രചിച്ച *വിരഹ നൊമ്പരം* എന്ന സംഗീത ആൽബം രാജീവ് കൊളാടിയുടെ സാന്നിദ്ധ്യത്തിൽ ബീ കെ ഹരി നാരായണൻ പ്രകാശനം ചെയ്തു.
കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് അദ്ധ്യക്ഷനായിരുന്നു. 100 ഓളം അമ്മമാർക്ക് ഓണപ്പുടവയും പെൻഷനും വിതരണം ചെയ്തു. സോമശേഖരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ മുഖ്യാതിഥിയായിരുന്നു. ശ്രീനിവാസൻ ചുളിപ്പറമ്പിൽ, വേണു പ്രാരത്ത്, ഫാരിദ ഹംസ, സുവർണ്ണ ജോസ്, പ്രഹളാദൻ, സാജിത മൊയ്നുദ്ദീൻ, സുധ പെരുമാൾ, ശശിധരൻ, ബഷീർ പൂക്കോട്, ലണ്ടൻ വാസു, മുതലായവർ പങ്കെടുത്തു.
കലാഭവൻ ബാദുഷ, ശശി ചെവ്വല്ലൂർ, ബഷീർ പൂക്കോട് ,ഗീത സുരേഷ്, കാർത്തികേയൻ മുതലായവരുടെ നേതൃത്വത്തിൽ തിരുവാതിരക്കളി, ഭരതനാട്യം, ഓണക്കളി ഗാനമേള തുടങ്ങിയ കലാപരിപാടികളും വിഭവ സമൃതമായ ഓണസ്സദ്യയും ഉണ്ടായിരുന്നു.