the digital signature of the temple city

ഗുരുവായൂർ ക്ഷേത്രപരിസരത്ത് അവിട്ടം നാളിൽ മഹാഗോ പൂജ

- Advertisement -[the_ad id="14637"]

ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ വിളംബരമായി, 30-ന് അവിട്ടം നാളില്‍ ഗുരുവായൂര്‍ ക്ഷേത്രം വടക്ക് കിഴക്ക് തീര്‍ത്ഥക്കരയില്‍ ഗോപൂജ നടക്കും.  രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന മഹാ ഗോപൂജ പ്രശസ്ഥ സംഗീതജ്ഞൻ ഇളയരാജ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പ മുഖ്യാതിഥിയാകും.

ഗോപൂജയുടെ വിളംബരമായി രാവിലെ 9.30ന് മഞ്ജുളാല്‍ പരിസരത്തുനിന്നും പത്തോളം ഗോമാതാക്കളെ അലങ്കരിച്ച് വാദ്യമേള അകമ്പടിയോടെ ക്ഷേത്ര പരിസരത്തേക്ക് ആനയിക്കും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, മൂകാംബിക ക്ഷേത്രം തന്ത്രി ഡോ: കെ രാമചന്ദ്ര അഡിക, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ തുടങ്ങിയ ആദ്യാത്മിക ആചാര്യന്മാര്‍ ഗോപൂജയ്ക്ക് കാര്‍മ്മികത്വം വഹിയ്ക്കും. 108 ഗോമാതാക്കളെ സര്‍വ്വ ദേവതാ സങ്കല്‍പ്പത്തില്‍ തന്ത്രിമാരടങ്ങിയ 108 പൂജാരിമാര്‍ ചേര്‍ന്ന് പൂജിയ്ക്കും.

ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ പി ബാബുരാജന്‍ ഗോപൂജ സന്ദേശം നല്‍കും. കര്‍ണ്ണാടക എം എല്‍ എമാരായ വിശ്വനാഥന്‍, മുനിരാജന്‍, ഗായകന്‍ വി വി പ്രസന്ന തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിയ്ക്കും. ”രണ്ടോണം കണ്ണനോടൊപ്പം” എന്ന സന്ദേശം നല്‍കി നടക്കുന്ന മഹാഗോപൂജ 1000/-രൂപ നിരക്കില്‍ മുന്‍കൂട്ടി ബുക്കുചെയ്യാന്‍ സംഘാടക സമിതി സംവിധാന മൊരുക്കിയിട്ടുണ്ട്. ആവശ്യമുള്ള ഭക്തര്‍ക്ക് ഗോപൂജ മുഖ്യ സംയോജകുമായി 9446628022 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ശീട്ടാക്കുന്ന ഭക്തര്‍ക്ക് വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിമുഖ്യന്മാര്‍ പൂജ നടത്തിയ പ്രസാദവും വിതരണം ചെയ്യുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സ്വാഗത സംഘം അദ്ധ്യക്ഷന്‍ കെ കെ സുരേന്ദ്രനാഥന്‍ കൈമള്‍, ബാലഗോകുലം ജില്ല അദ്ധ്യക്ഷന്‍ കെ എം പ്രകാശന്‍, ഗോപൂജ മുഖ്യ സംയോജക് ബാബുരാജ് കേച്ചേരി, സ്വാഗതസംഘം കാര്യദര്‍ശി എം എസ് രാജന്‍ എന്നിവര്‍ അറിയിച്ചു.

➤ SREE KRISHNA TEMPLE

2 COMMENTS

  1. Very good initiative from organisers for the benefit all guruvayurappa bhakthads dasAs
    Thanks jerpup our sanatanadharma selflessly ..Krishna guruvayurappa saranam

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts