ഗുരുവായൂർ: അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ നവംമ്പർ 5 മുതൽ 12 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആയിരക്കണക്കിന് അമ്മമാർ പങ്കെടുത്ത നാരായണീയ പാരായണവും പൂജിച്ച തുളസീവിത്ത് ഏറ്റുവാങ്ങാൻ ചടങ്ങും നടന്നു സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ മങ്കോട് രാമകൃക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ വി കെ വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു
പ്രബുദ്ധ കേരളം മാസിക എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി എസ് അജിത് കുമാർ ആർ നാരായണപിള്ള പി എസ് നന്ദകുമാർ എന്നിവർ സംസാരിച്ചു സോപാന സംഗീത കലാകാരി വേദ വിനയകുമാറിന് ഡോ വി കെ വിജയൻ പുരസ്കാരം നൽകി. പൂജിച്ച തുളസിവിത്ത് സ്വാമി നന്ദാന്മജാനന്ദയിൽ നിന്നും അഡ്വ മങ്കോട് രാമകൃഷ്ണൻ ഏറ്റുവാങ്ങി. 10008 ഭക്തർ 41 ദിവസം നാരായണ മന്ത്രം ജപിച്ച് വളർത്തിയ തുളസി നാരായണീയ മഹോത്സവത്തിൽ വച്ച് തുളസീ വിവാഹോത്സവം നടത്തുന്ന ചടങ്ങുകൾക്ക് വേണ്ടിയാണ് പൂജിച്ച തുളസിവിത്ത്
എം ബി വിജയകുമാർ ഐ ബി ശശി റ്റിയു മനോജ് എന്നിവർ നേതൃത്വം നൽകി.