the digital signature of the temple city

ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023 മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ചൊൽക്കവിതയും ചരിത്രവും  സംസ്ക്കാരവും പകർന്ന്  ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023 മലയാളം മിഷൻ ഡയറക്ടറും  കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഉന്നത വിജയത്തോടൊപ്പം ചരിത്രാവ ബോധമുള്ളവരായി വിദ്യാർത്ഥികൾ വളരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement - Guruvayoor image

എസ് എസ് എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ 148 വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച അഞ്ച് വിദ്യാലയങ്ങളെയും നഗരസഭ അനുമോദിച്ചു. 

ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എ എം ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, എ എസ് മനോജ്, എ സായിനാഥൻ കൗൺസിലർമാരായ കെ പി ഉദയൻ   നഗരസഭാംഗങ്ങൾ, വിദ്യാർത്ഥികൾ, സാമൂഹ്യ സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് സ്വാഗതവും സെക്രട്ടറി എച്ച് അഭിലാഷ് കുമാർ നന്ദിയും പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts