ഗുരുവായൂർ: ഗുരുവായൂർ നാരായണാലയത്തിൽ നടന്നു വരുന്ന 78-ാമത് മേക്കാട് സദ്ഗുരു സ്മാരക നാമസപ്താഹ യജ്ഞത്തിൽ പ്രശസ്ത പിന്നണിഗായിക കെ.എസ്. ചിത്ര പങ്കെടുത്ത് കീർത്തനാലാപനം നടത്തി.
രാവിലെ ഗുരുവായൂരപ്പ ദർശനത്തിനു ശേഷമാണ് വാനമ്പാടി നാമജപ വേദിയിലെത്തിയത്. കീർത്തനാലാപനശേഷം സ്വാമി സന്മയാനന്ദസരസ്വതി ചിത്രക്ക് ഉപഹാരങ്ങളും, പ്രസാദങ്ങളും നൽകി. ബ്രഹ്മചാരി അഖിലേഷ് ചൈതന്യ, എ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.


