ഗുരുവായൂർ: സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കെ.ച്ച്.ആർ.എ.ഓഫീസ് അങ്കണത്തിൽ പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ പതാക ഉയർത്തി.
തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി, വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും, വിൽപ്പനക്കുമെതിരെ ലഹരിവിരുദ്ധ പ്രതിഞ്ജ. സംസ്ഥാന വർക്കിങ് പ്രസിഡണ്ട്
സി.ബിജുലാൽ ചൊല്ലിക്കൊടുത്തു കൊണ്ട് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു, യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ അധ്യക്ഷനായി. നേതാക്കളായ
രവീന്ദ്രൻ നമ്പ്യാർ, കെ പി സുന്ദരൻ, എൻ കെ രാമകൃഷ്ണൻ , രാജേഷ് നമ്പ്യാർ, ഷിജോ, ചന്ദ്രബാബു, സിദ്ദീഖ്, ശിവദാസ്, എന്നിവർ ആഘോഷ പരിപാടി ക്കൾക്ക് നേതൃത്വം നൽകി