the digital signature of the temple city

പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ഗുരുവായൂരിൻ്റെ സ്നേഹവന്ദനം നൽകി..

ഗുരുവായൂർ: കേരള നാടകസംഗീത അക്കാദമി ചെയർമാനായി സ്ഥാനമേറ്റ ശേഷം ഗുരുവായൂരിൽ പാനയോഗ വാർഷിക ദിനത്തിൽ എത്തിചേർന്ന വാദ്യകുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ഗുരുവായൂരിൻ്റ സ്നേഹവന്ദനം നൽകി സമാദരിച്ചു. ജനകീയ ജനപക്ഷ ജനപ്രതിനിധികളായ ടി.എൻ പ്രതാപൻ എം.പി, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചേർന്നു് പൊന്നാട ചാർത്തി ഉപഹാരം നൽകി സ്നേഹം പകർന്നു.

PSX 20230814 141057

മേള പ്രമാണി പെരുവനം കുട്ടൻ മാരാർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ , കൗൺസിലർ ശോഭാ ഹരിനാരായണൻ, പഞ്ചവാദ്യ മഹിമ ചെർപ്പുളശ്ശേരി ശിവൻ തുടങ്ങീ കലാകാരന്മാരും, മാദ്ധ്യമപ്രവർത്തകൻ ജനു ഗുരുവായൂർ,പാനയോഗ ഭാരവാഹികളും സ്നേഹവന്ദനത്തിൽ പങ്കാളിയായി. സ്നേഹാദരത്തിന് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ മറുപടി പ്രസംഗവും നടത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts