the digital signature of the temple city

ഗുരുവായൂരിന് ഒരു ആംബുലൻസ് ; സ്വാതന്ത്രദിന നാളിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു..

ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉൽഘാടനം ആഗസ്റ്റ് 15ന് വൈകീട്ട് 3മണിക്ക് ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച് ഗുരുവായൂർ എം.എൽ.എ ശ്രീ എൻ.കെ. അക്ബർ നിർവ്വഹിക്കും.

- Advertisement - Guruvayoor image
PSX 20230814 185419

ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ ശ്രീ എം കൃഷ്ണദാസ് താക്കോൽ ഏറ്റുവാങ്ങും. ആശംസകൾ അർപ്പിക്കാനായി ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ കെ.പി. ഉദയൻ , കൗൺസിലർ ശോഭ ഹരിനാരായണൻ എന്നിവരും പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഗുരുവായൂർ എൻ.ആർ ഐ പ്രസിഡന്റ് ശ്രീ ഷാഫിർഅലി മുഹമ്മദ് , എൻ.ആർ.ഐ യു.എ.ഇ ഫാമിലി പ്രസിഡന്റിന് ശ്രീ മുഹമ്മദ് ഷെറിഫ് , അസോസിയേഷൻ ജന.സെക്രട്ടറി ശ്രീ സുമേഷ് കൊളാടി , ട്രഷറർ ശ്രീ പി.കെ ജമാലുദ്ദീൻ , മുൻ പ്രസിഡന്റ് അഭിലാഷ് വി. ച ന്ദ്രൻ , ട്രസ്റ്റ് ഭാരവാഹി ശ്രീ സത്യനാഥ് പി.എൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts