ഗുരുവായൂർ: നിയമസേവനങ്ങൾക്കായുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോം A2Z യുവറോണർ ഡോട്ട് ഇൻ പ്രൈവറ്റ് ലിമിറ്റഡ്; ഗുരുവായൂർ ലിറ്റൽ ഫ്ലവർ കോളേജിലെ കോമേഴ്സ് ഡിപ്പാർട്മെന്റ്, ഗുരുവായൂർ ഓൺലൈൻ ഡോട്ട് കോം, എന്നിവയുടെ സഹകരണത്തോടെ, സംരംഭകർക്കായി “നിങ്ങളുടെ ബിസിനസ്സ് ഓൺലൈനിൽ സ്വയം Promote ചെയ്യാം! Its All about Digital Marketing” – എന്ന വിഷയത്തിൽ വെബിനാർ ഗൂഗിൾ മീറ്റിലൂടെ നടത്തുന്നു.
IMA ഡിജിറ്റൽ മാർക്കറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (കുന്നംകുളം) ട്രൈനറായ ഷമീർ ഉമ്മർ ക്ലാസ്സ് എടുക്കുന്നു. അതോടൊപ്പം കാർമേറ്റ് കാർ അക്സസ്സറീസ് (കുന്നംകുളം) ഉടമ ദിൽഷദ് ടി. എ. തന്റെ വിജയകഥ പങ്കുവക്കുന്നു.
2023, ആഗസ്റ്റ് 12- രാത്രി 8ന് ആരംഭിക്കുന്ന വെബിനാർ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിങ്ങിലെ പ്രൊഫസറും ഹെഡ്ഡുമായ ഡോ. കെ. പി. സുധീർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ കോമേഴ്സ് വിഭാഗം അധ്യാപിക ലീമ തോമസ് ഒ. ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു. A2Z യുവറോണർ ഡോട്ട് ഇൻ ചെയർമാൻ ശ്രീ. സുജിത് അയിനിപ്പുള്ളി, മാനേജിങ് ഡയറക്ടർ ഡോ. സൗമ്യ എം, ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ ശ്രീമതി സജിത എം. എന്നിവർ പങ്കെടുക്കും.
ക്ലാസ്സിന്റെ അവസാനം സംശയ നിവാരണത്തിനുള്ള പ്രത്യേക സെഷനുമുണ്ടാകും. വെബിനാറിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. രജിസ്ട്രേഷന് 9188645454 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പേര്, വയസ്സ്, ജോലി, സ്ഥലം എന്നീ വിവരങ്ങൾ അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് വഴി ഒരു സംരംഭകന് തന്റെ ടാർഗറ്റ് കസ്റ്റമറിൽ എളുപ്പത്തിൽ എത്താനും സംരംഭം പുതിയ തലങ്ങളിൽ എത്തിക്കുവാനും കഴിയും. ഇത് സ്വയം ചെയ്യാനുള്ള അടിസ്ഥാന വിവരങ്ങൾ ഈ വെബിനാറിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന് ഡോ. സൗമ്യ. എം പറഞ്ഞു.