ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പ ദർശനത്തിനെത്തുന്ന കുഞ്ഞുങ്ങൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കരുതലായി പുതിയ മുലയൂട്ടൽ കേന്ദ്രം തുറന്നു. ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ വൈജയന്തി പുസ്തകശാലയ്ക്ക് സമീപമാണ് പുതിയ മുലയൂട്ടൽ കേന്ദ്രം. ട്രീറ്റഡ് റബ്ബർ തടിയിൽ പൂർത്തീകരിച്ചതാണിത്.എൺപത് ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുലയൂട്ടൽ കേന്ദ്രം ഒരേ സമയം ആറ് അമ്മമാർക്ക് പ്രയോജനമാകും. ഫാൻ സൗകര്യവുമുണ്ട്.. ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ നിർദ്ദേശപ്രകാരം കുംഭകോണത്തെ ശ്രീ ഗുരുവായൂരപ്പ സേവാ സംഘമാണ് മുലയൂട്ടൽ കേന്ദ്രം നിർമ്മിച്ച് വഴിപാടായി സമർപ്പിച്ചത്. മാതൃ -ശിശു സൗഹൃദ കേന്ദ്രമാണ് ഗുരുവായൂർ ക്ഷേത്രം.

