ഗുരുവായൂർ: റെയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിന്റെ പ്രധാന നിര്‍മാണ ഘട്ടമായ റെയില്‍ പാളത്തിനു മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിയ്ക്കല്‍ പൂര്‍ത്തീകരിച്ചു. ആറു ഗര്‍ഡറുകളാണ് പാളത്തിന് മുകളില്‍ സ്ഥാപിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകിട്ട് ആറര വരെ റെയില്‍വേ ലൈനില്‍ വൈദ്യുതി ബന്ധം വിഛേദിപ്പിച്ചായിരുന്നു പണികള്‍ നടത്തിയത്. പാളത്തിന് മുകളിലെ ഗര്‍ഡറുകള്‍ക്ക് ഇരുവശവുമുള്ള ഗര്‍ഡറുകളും ഇന്ന് സ്ഥാപിക്കും. പാളത്തിനു മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കാത്തതിനാല്‍ നിര്‍മാണം നീണ്ടുപോവുകയായിരുന്നു. എന്‍.കെ. അക്ബര്‍ എംഎല്‍എയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് അനുമതി ലഭിച്ചത്.
ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗതയിലായിട്ടുണ്ട്. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനൊപ്പം മറ്റു അനുബന്ധ ജോലികളും ഒപ്പം നടക്കുന്നുണ്ട് . ശബരിമല സീസണ് മുൻപ് മേല്‍പ്പാലം തുറന്ന് കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കരാറുകാര്‍.
