ഗുരുവായൂർ: എൽ ഐ സി ഏജൻ്റ്സ് ഓർഗ്ഗനൈസേഷൻ ഓഫ് ഇന്ത്യ (CITU) സംസ്ഥാന പഠന ക്യാമ്പ് ആഗസ്റ്റ് 22,23 തിയ്യതികളിൽ ഗുരുവായൂരിൽ വെച്ച് നടത്തുന്ന സംസ്ഥാന പഠന ക്യാമ്പ് സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി ഉദ്ഘാടനം നിർവ്വഹിക്കും.
പ്രൊഫ സി രവീന്ദ്രനാഥ്, പ്രൊഫ വി കാർത്തികേയൻ നായർ , കെ വി രവീന്ദ്രൻ, ഡോ പി ജി ദിലീപ് തുടങ്ങിയവർ ക്ലാസ്സെടുക്കും. ഗുരുവായൂർ നഗരസഭ ഫെസിലിറ്റേഷൻ സെൻ്ററിൽ വെച്ച് നടത്തുന്ന ദ്വിദിന ക്വാമ്പ് വിജയത്തിനായി നടത്തിയ സംഘാടക സമിതി രൂപീകരണ യോഗം മുൻ നഗര സഭ ചെയർമാൻ ടി ടി ശിവദാസൻ ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാന സെക്രട്ടറി എം കെ മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി ഐ ടി യു ഏരിയ സെക്രട്ടറി എ.എസ് മനോജ് പ്രസിഡൻ്റ് കെ എം അലി, സംഘടനാ നേതാക്കളായ സി ചന്ദ്രൻ, ഇ ബാലകൃഷ്ണൻ, കെ സി പോൾസൺ, പി പി പത്മിനി, സി പ്രഭാകരൻ, എം എസ് മോഹനൻ, വത്സൻ മാളിയേക്കൽ, സിജി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം കൃഷ്ണദാസ് ജനറൽ കൺവീനർ ടി എസ് ഷെനിൽ ട്രഷറർ എം എസ് മോഹനൻ എന്നിവരടങ്ങിയ 75 അംഗ കമ്മറ്റിയെ യോഗത്തിൽ തിരഞ്ഞെടുത്തു.
