the digital signature of the temple city

ചുട്ടി ആശാൻ  കെ ടി ഉണ്ണികൃഷ്ണന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വംകൃഷ്ണനാട്ടം കളിയോഗത്തിൽ നിന്നും 45 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തീകരിച്ച് വിരമിക്കുന്ന ചുട്ടി ആശാൻ  കെ ടി ഉണ്ണികൃഷ്ണന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.
ശ്രീവത്സം അനക്സിൽ വെച്ച് ചേർന്ന സമ്മേളനം ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ് നാരായണൻ ഉണ്ണി ഇ കെ ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

ഡോ എം എൻ രാജീവ് അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ പി ഡി ഇന്ദുലാൽ, ഇ രാജു, സി രാജൻ, ടി എൻ ബിന്ദു, പ്രമോദ് കളരിക്കൽ, കെ ഗോവിന്ദൻകുട്ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ ടി ഉണ്ണികൃഷ്ണൻ മറുമൊഴി നടത്തി.യൂണിയൻ സെക്രട്ടറി രമേശൻ കെ സ്വാഗതവും ജോ:സെക്രട്ടറി കെ വി വൈശാഖ് നന്ദിയും പറഞ്ഞു. മികച്ച കൃഷ്ണനാട്ടം കലാകാരന് ഗുരുവായൂർ ദേവസ്വം നൽകി വരുന്ന മാനവേദ സ്മാരക സുവർണ്ണ മുദ്ര പുരസ്കാരം 2021ൽ കെ ടി ഉണ്ണികൃഷ്ണന് ലഭിച്ചിട്ടുണ്ട്. കർമ്മഭൂമി എന്ന നോവലും,കന്യാകുമാരിയിലെ ഉദയം എന്ന കഥാസമാഹാരവും രചനകളായി പുറത്തിറങ്ങിയിട്ടുണ്ട്. സായാഹ്നത്തിലെ തിരിച്ചറിവുകൾ എന്ന കഥ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts