the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി വെള്ളിയാഴ്ച ലഭിച്ചത് 53.95 ലക്ഷം രൂപ

- Advertisement -[the_ad id="14637"]

ഗുരുവായൂർ : അവധി ദിനമായിരുന്ന വെള്ളിയാഴ്ച വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് , തിരക്ക് കൂടിയത് കാരണം ഉച്ചക്കും രാത്രിയും കൊ ടി മരം വഴി നേരിട്ട് നാലമ്പലത്തിലേക്ക് ഭക്തരെ കയറ്റി വിടുകയായിരുന്നു . ഭണ്ഡാര ഇതര വരുമാനമായി 53,95,683 രൂപയാണ് ഭഗവാന് ലഭിച്ചത്.

തുലാഭാരം വഴി പാട് വകയിൽ 13,64,950 രൂപയും നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 11,477,90 രൂപയും ലഭിച്ചു . 5,55,864 രൂപയുടെ പാൽപ്പായസവും , 1,38,060 രൂപയുടെ നെയ് വിളക്കും ഭക്തർ ശീട്ടാക്കിയിരുന്നു . വിവിധ തൂക്കത്തിലുള്ള ഒൻപത് സ്വർണ ലോക്കറ്റ് ( അകെ 36 ഗ്രാം ) വില്പന നടത്തിയ വകയിൽ 2,10,900 രൂപയും ആണ് ലഭിച്ചത് . 357 കുരുന്നുകൾക്കാണ് കണ്ണന്റെ മുന്നിൽ ചോറൂൺ നൽകിയത് ,അഞ്ച് വിവാഹവും ശീട്ടാക്കിയിരുന്നു . മഴ മാറി നിന്നത് ഭക്തർക്ക് അനുഗ്രഹമായി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts