the digital signature of the temple city

ഗുരുവായൂർ റെയിൽവെ; എം എൽ എ യും, എം പി യും പൊതു ജനങ്ങളെ കബളിപ്പിക്കുന്നു; ബി ജെ പി

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ലോക പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്ര നഗരിയുടെ വികസനത്തിന് ഒന്നും ചെയ്യാതിരുന്ന ഇടതു വലതു മുന്നണികൾ നടത്തുന്ന രാഷ്ട്രീയ നാടകം പൊതു ജനം പുച്ഛത്തോടെ തള്ളി കളയും,  ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള മോദി സർക്കാർ വന്നതിന് ശേഷം കോടികളുടെ  വികസന പ്രവർത്തനങ്ങളാണ് ഗുരുവായൂരിൽ നടപ്പിലാക്കിയിട്ടുള്ളത്.

അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ്സ് സർക്കാർ ഗുരുവായൂർ ക്ഷേത്ര നഗരിക്ക് വേണ്ടി നടപ്പാക്കിയ ഒരു പദ്ധതിയുടെ പേര് പറയാൻ ടീ എൻ പ്രതാപന് സാധിക്കുമോ എന്നും, തകർന്ന് കിടക്കുന്ന റോഡുകളും അടിസ്ഥാന സൗകര്യങ്ങൾ ഭക്തർക്ക് ഒരുക്കാതെയും ഉള്ള ഇടതു പക്ഷത്തിന്റെ നിലപാട്  പ്രതിഷേധാർഹമാണ്.

/ഗുരുവായൂർ ക്ഷേത്രത്തിന്റെ വികസന പ്രവർത്തങ്ങൾക്ക് നാളിതു വരെ ഒന്നും ചെയ്യാതിരുന്ന ഇടതുപക്ഷത്തിന്റെ എം എൽ എ എൻ കെ അക്ബർ തന്റെ ഭരണ പരാജയങ്ങൾ മറച്ചു വെക്കുന്നതിന് വേണ്ടി നടത്തുന്ന നാടകമാണ് അടുത്ത ദിവസം നടത്താൻ പോകുന്ന സത്യാഗ്രഹ സമരമെന്ന് ബി ജെ പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് .അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts