the digital signature of the temple city

പെരുന്തട്ട ശിവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിയ്ക്ക് ഒരുക്കങ്ങളായി

ഗുരുവായൂർ: കർക്കിടക വാവു ബലിദിനമായ ജൂലായ് 17ന് തിങ്കളാഴ്ച പെരുന്തട്ട ശിവക്ഷേത്ര പരിസരത്ത് പിതൃതർപ്പണ ആചാര്യൻ രാമകൃഷ്ണ ഇളയതിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന പിതൃതർപ്പണ കർമ്മത്തിന് വിപുലമായ ഒരുക്കങ്ങളായി.

- Advertisement - Guruvayoor image

അന്നേ ദിനത്തിൽ പുലർച്ചെ 4.30 ന് ആരംഭം കുറിയ്ക്കുന്ന ബലിതർപ്പണത്തിന് പന്തൽ വിതാനത്തോടെ വേണ്ട സ്ഥലസൗകര്യങ്ങളും, ക്ഷേത്രകുളവും, പരിസരവും ക്രമീകരണങ്ങളുമായി സജ്ജമാക്കിയിട്ടുണ്ടു്. തർപ്പണ ചടങ്ങിന് വന്നെത്തുന്നവർക്ക് പ്രഭാത ലഘുഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടു്. തിരക്ക് നിയന്ത്രിയ്ക്കുവാൻ പുലർച്ചെ 4.30 മുതൽ 8.30 വരെ ബലിതർപ്പണ സൗകര്യവും ലഭ്യമാക്കുന്നുണ്ടു്.തിലക ഹോമം തുടങ്ങി അനുബന്ധ വഴിപാടുകൾ പെരുന്തട്ട ക്ഷേത്രത്തിൽ ശീട്ടാക്കാവുന്നതുമാണ് – ബന്ധപ്പെടെണ്ട നമ്പർ –9605560862

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts