the digital signature of the temple city

കർക്കിടക വാവുബലി: നെൻമിനി ബലരാമ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കീഴേടമായ നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ കർക്കിടക വാവു ബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കർക്കിടക വാവുബലി ദിവസമായ ജൂലൈ 17 തിങ്കളാഴ്ച ഭക്തർക്ക് സുഗമമായ ബലിതർപ്പണത്തിന് അവസരമൊരുക്കാൻ അധികം ജീവനക്കാരെ ക്ഷേത്രത്തിലേക്ക് നിയോഗിച്ചു. ക്ഷേത്രവും പരിസരം വൃത്തിയാക്കാനും നടപടിയായി. ഭക്തരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലവും ശുചിയാക്കും. കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

- Advertisement - Guruvayoor image

സി പി സത്യനാരായണൻ ഇളയത്, ഊരകത്തിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ. പുലർച്ചെ നാലുമണി മുതൽ ഭക്തർക്ക് ബലിതർപ്പണം നടത്താം. ബലിതർപ്പണം ശീട്ടാക്കാൻ പുലർച്ചെ 3 മണി മുതൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കും. നൂറ് രൂപയാണ് നിരക്ക് . ബലി തർപ്പണത്തിനെത്തുന്ന ഭക്തർക്കെല്ലാം ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

കർക്കിടക വാവുബലി ചടങ്ങുകൾക്കായി 1.92 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts