the digital signature of the temple city

ഫിഷറീസ് വകുപ്പിന് കീഴിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം; എൻ കെ അക്ബർ എം എൽ എ

ഗുരുവായൂർ: കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഗുരുവായൂർ നിയോജകമണ്ഡലത്തിൽ   ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ‘തീരസദസ്സ്’ പരിപാടിയിൽ ചർച്ച വരികയും തുടർന്ന് ബഹു. കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് എം എൽ എ യുടെ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി സെക്രട്ടറിയേറ്റിൽ യോഗം വിളിച്ചുചേർത്തു.
കുഫോസ് രജിസ്ട്രാർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഉൾപ്പെടെ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിന്റെ (KUFOS) കീഴിൽ ട്രെയിനിങ് കം എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നതിന് വേണ്ടിയുള്ള തീരുമാനം എടുത്തു. ഫിഷറീസ് സർവകലാശാലയുടെ നേതൃത്വത്തിൽ 6 മാസവും, ഒരു വർഷവും നീണ്ടുനിൽക്കുന്ന ഷോർട്ട് ടേം കോഴ്‌സുകൾ ഉൾകൊള്ളിച്ചാണ് സ്ഥാപനം ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

golnews20230707 073853

ഇതിന്റെ ഭാഗമായി ജൂലായ്‌ 24ന് നിലവിൽ സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന ഗവ: റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ എം എൽ എയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശനം നടത്താൻ തീരുമാനിച്ചു.

കാലതാമസം നേരിടാതെ തന്നെ സ്ഥാപനം ആരംഭിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്ന് മന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയതായി എം.എൽ.എ പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts