the digital signature of the temple city

ബാലൻ വാറണാട്ടിന് ഗുരുവായൂർ ജനസേവ ഫോറത്തിൻ്റെ  സ്നേഹാദരം

ഗുരുവായൂർ: വീട്ടീക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പൊതുപ്രവർത്തകനുള്ള  പുരസ്ക്കാരം നേടിയ ബാലൻ വാറണാട്ടിന് ഗുരുവായൂർ ജനസേവ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി അനുമോദിച്ചു.

ജനസേവാ ഫോറം ഓഫീസിൽ ഫോറം പ്രസിഡണ്ട് എം പി പരമേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാദരണ സദസ്സ് ഡോക്ടർ പി വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ആർ വി ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും, ജീവകാരുണ്യ പ്രവർത്തകയുമായ പാലിയത്ത് വസന്തമണി ടീച്ചർ ഉപഹാര സമർപ്പണം നിർവഹിച്ചു. മുരളി പുരപ്പടിയത്ത് പൊന്നാട സമർപ്പണവും നടത്തി. കെ.പി.നാരായണൻ നായർ , ഒ ജി രവീന്ദ്രൻ, പ്രീതാ മുരളി, ശാന്ത വാരസ്യാർ, ഉഷാ മേനോൻ, ഡാഡി തോമാസ്, ബാബു വർഗ്ഗീസ്, ജോയ് സി സി, ഗിരീഷ് എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.

ബാലൻ വാറണാട്ട് മറുപടി പ്രസംഗം നടത്തി. പരിപാടിക്ക് എസ് കൃഷ്ണജിത്ത്, അജിത ഗോപാലകൃഷ്ണൻ, നിർമ്മല നായകത്ത്, എം പി ശങ്കരനാരായണൻ, ഹരി എം വാരിയർ, പി കെ സുബ്രമണ്യൻ, ഗീതാ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts