ഗുരുവായൂർ ജനസേവാ ഫോറവുമായി സഹകരിച്ചു കൊണ്ട് ജനസേവാ ഫോറം ചാരിറ്റി ക്ലിനിക്കിൽ രോഗികളെ സൗജന്യമായി പരിശോധിക്കുന്ന ഡോക്ടർമാരായ ഡോ:ആർ. വി.ദാമോദരൻ ,ഡോ: കുൽക്കർണി എന്നിവരെ ആദരിച്ചു. ക്ലബ് മെന്റെറും ശ്രീചിത്ര ആയുർവേദ MD യുമായ ഡോ:പി. വി. മധുസൂദനൻ ചടങ്ങ് ഉൽഘാടനം ചെയ്തു.
ജനസേവാ ഫോറം ഓഫീസിൽ വെച്ച് ഫോറം സാരഥികളുടെയും ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെയും മഹനീയ സാന്നിദ്ധ്യത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ച് വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക സമിതിയുടെ ഈ വർഷത്തെ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ. ബാലൻ വാറണാട്ടിനെ ജനസേവാ ഫോറവും ലയൺസ് ക്ലബ്ബും ആദരിക്കുകയുണ്ടായി.തുടർന്ന് ജനസേവാ ഫോറം പ്രസിഡന്റിനെയും ലയൺസ് ക്ലബ്ബ് ആദരിച്ചു.
ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡാഡി തോമസ് സ്വാഗതവും ട്രഷറർ ഗിരീഷ് വി. വി നന്ദിയും പറഞ്ഞു. ജനസേവ ഫോറം പ്രസിഡന്റ് ശ്രീ. എം.പി.പരമേശ്വരൻ,പ്രോഗ്രാം & പബ്ലിസിറ്റി കൺവീനർ ശ്രീ.ബാലൻ വാറനാട്ട്, വൈസ് പ്രസിഡന്റ് ഓ. ജി. രവീന്ദ്രൻ,സെക്രട്ടറി മുരളി പുറപ്പടിയത്ത്,ട്രഷറർ ശ്രീ. കെ. പി. നാരായണൻ നായർ, ഉപദേശക സമിതി അംഗങ്ങളായ ശ്രീമതി. ശാന്ത വാര്യർ, ശ്രീമതി. ഗീത രാധാകൃഷ്ണൻ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ശ്രീമതി. വസന്തമണി ടീച്ചർ,ട്രസ്റ്റ് കോ-ഓർഡിനേറ്റർ ശ്രീമതി. ഉഷ വി. മേനോൻ, ജോയിന്റ് സെക്രട്ടറി ശ്രീമതി. പ്രീത മുരളി,എക്സി. അംഗങ്ങളായ സർവ്വശ്രീ. നിർമ്മല രാജഗോപാൽ,എസ്. കൃഷ്ണപ്രസാദ്, അജിത ഗോപാലകൃഷ്ണൻ, ഹരി എം. വാര്യർ,രജനി സുരേഷ്,ചിത്ര സുവീഷ് എന്നിവരും പ്ലാനിങ്ങ് ബോർഡ് അംഗങ്ങളായ ശ്രീ. പി. ആർ. സുബ്രമണ്യൻ,എം. പി. ശങ്കരനാരായണൻ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.