ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശം 4-ാം ദിവസമായ വ്യാഴാഴ്ച ഗണപതി ഹോമം, മുളപൂജ, പാണി, ഉച്ചപൂജ എന്നിവക്ക് ശേഷം മഹാകുംഭാഭിഷേകം നടന്നു.
മഹാകുംഭ കലശപൂജക്ക് ശേഷം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് കലശാഭിഷേകം നടത്തി. വൈകീട്ട് സ്ഥലശുദ്ധി, ഭഗവതി സേവ, അത്താഴ പൂജ എന്നിവയും ഉണ്ടായി. വെള്ളിയാഴ്ച രാവിലെ പ്രോക്ത ഹോമം, അഞ്ചായി വിഹരിച്ച് പ്രായശ്ചിത ഹോമം പ്രോക്ത ഹോമ കലശാഭിഷേകം, പ്രായശ്ചിത്ത ഹോമ കലശാഭിഷേകം എന്നിവ ഉണ്ടായിരിക്കും.
ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇന്ന് ഡോ: വികാസിന്റെ പ്രഭാഷണം നടന്നു. നാളെ ക്ഷേത്രങ്ങളിലെ പ്രശ്ന ചിന്ത എന്ന വിഷയത്തിൽ എടപ്പാൾ ഗോവിന്ദൻ മാസ്റ്ററുടെ ഭക്തി പ്രഭാഷണo ഉണ്ടായിരിക്കും