തൃശൂർ: കേരള പ്രവാസി കോൺഗ്രസിന്റെ സ്ഥാപകനും 25 വർഷത്തോളം പ്രവാസി കോൺഗ്രസിൻറെ പ്രവർത്തകനും ആയിരുന്ന പ്രവാസി കുഞ്ഞുമുഹമ്മദ് കേരള പ്രവാസി കോൺഗ്രസിന്റെ തുടക്കക്കാരനായി പ്രവർത്തിച്ചിട്ടും അർഹതപ്പെട്ട സ്ഥാനങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തതിനാലും കേരള പ്രവാസി കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയായിരിക്കെ അഴിമതിയിൽ നിന്ന് കരകയറ്റാൻ ശ്രമിച്ചപ്പോൾ ഒറ്റപ്പെടുത്താൻ ശ്രമിച്ചതിനാലും ആ പാർട്ടി വിട്ട് സ്വതന്ത്രമായി പ്രവാസികളുടെ കൂടെ നിൽക്കുന്ന കേരള പ്രവാസി അസോസിയേഷൻ പാർട്ടിയിൽ പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കെ പി എ യുടെ മെമ്പർഷിപ്പ് എടുത്ത് മുന്നോട്ടു വന്നിരിക്കുന്നു.
മെയ് 28ന് നടന്ന തൃശ്ശൂർ ജില്ലാ പ്രതിനിധി സമ്മേളനത്തിൽ അദ്ദേഹത്തിൻറെ പൂർണ സാന്നിധ്യം ഉണ്ടായിരുന്നു. വളരെ കാലത്തെ ദീർഘ വീക്ഷണവുമായിട്ടാണ് കുഞ്ഞുമുഹമ്മദ് കേരള പ്രവാസി അസോസിയേഷന്റെ അംഗത്വം എടുക്കുകയും മുൻപ് അദ്ദേഹം പ്രവർത്തിച്ചിരുന്ന ശൃംഖലയിൽ നിന്നും ഒരുപാട് ആളുകളെ കെപിഎ എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തന മൂല്യം പറഞ്ഞു മനസ്സിലാക്കിക്കൊണ്ട് നമ്മുടെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാമെന്ന് അദ്ദേഹം ഉറപ്പു തന്നിട്ടുളളതായി ഭാരവാഹികൾ അറിയിച്ചു. അതുകൊണ്ടുതന്നെ കെ പി എ അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളും അംഗീകരിച്ചുകൊണ്ട് പ്രസ്ഥാനത്തിന് ഗുരുവായൂർ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനം അനിവാര്യമാണ്.
കെ പി എ എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിന് കുഞ്ഞുമുഹമ്മദിനെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കെ പി എ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.