the digital signature of the temple city


വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസമരണവും പുരസ്കാര സമർപ്പണവും ജൂൺ 28ന്

ഗുരുവായൂർ: ഗുരുവായൂരിന്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും, രാഷ്ട്രീയ സാമൂഹിക, പത്ര പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പത്തൊൻപതാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ജൂൺ 28 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

2023 ജൂൺ 28 ബുധനാഴ്ച ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ വീട്ടികിഴി മാധ്യമ പുരസ്കാരം ദേശാഭിമാനി ലേഖകൻ ടി ബി ജയപ്രകാശിനും, സഹകാരി പുരസ്കാരം  ടി കെ പൊറിഞ്ചുവിനും, പൊതുപ്രവർത്തക പുരസ്കാരം ബാലൻ വാറണാട്ടിനും സമ്മാനിക്കും.

ടി വി ചന്ദ്രമോഹൻ മുൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാനും മുൻ ഗുരുവായൂർ എം എൽ എ യുമായ കെ വി അബ്ദുൾ ഖാദർ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുമെന്ന്  വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts