ഗുരുവായൂർ: 40 വർഷത്തോളം ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം ചുട്ടി കലാകാരനായ ഡോ പി ആർ ശിവകുമാറിന് ജീനിയസ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം സമ്മാനിച്ചു. 48 കാരനായ ശിവകുമാറിന് 8 വയസു മുതൽ തുടങ്ങിയ പഠനവും തുടർന്നു അതേ മേഖലയിൽ തന്നെയുള്ള പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിന് ജീനിയസ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരത്തീന് അർഹനാക്കിയത്.
ഇന്ത്യയുടെ അവിശ്വസനീയമായ പ്രതിഭകളെയും ആഗോളതലത്തിൽ റെക്കോർഡ് ഉടമകളെയും പരിപാലിക്കുകയും ആദരിക്കുകയും ചെയ്യുന്ന ജീനിയസ് ഫൗണ്ടേഷൻ കഴിഞ്ഞ 14 വർഷത്തിനിടെ ആഗോളതലത്തിൽ 15,00,000 ലോക റെക്കോർഡ് ഉടമകളുമായി 3500-ലധികം ഇന്ത്യൻ ലോക റെക്കോർഡുകൾ WRI സാക്ഷ്യപ്പെടുത്തി. അസാധാരണവും അതിശയകരവുമായ എന്തെങ്കിലും ചെയ്യാനുള്ള ശേഷിയും ഉറച്ച തീരുമാനവുമുള്ള ഓരോ വ്യക്തികളെയും ജീനിയസ് ഫൗണ്ടേഷൻ പിന്തുണ നൽകുന്നു.