ഗുരുവായൂർ: കേന്ദ്ര സഹമന്ത്രി ഭഗവന്ത് കുബെ ഗുരുവായൂരിൽ അമ്യത് – പ്രസാദ് പദ്ധതികളിലൂടെ പൂർത്തീകരിച്ച ഫെസിലിറ്റേഷൻ സെന്റെർ, അമിനിറ്റി സെന്റെർ, കിഴക്കെ നടയിലെ മൾട്ടി ലവൽ കാർ പാർക്കിംങ്ങ് തുടങ്ങിയവ സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തു.
ബി ജെ പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പഴയ കാല പ്രവർത്തകരുടെ യോഗം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. യോഗത്തിൽ എം ടി രമേഷ് ആമുഖ പ്രസംഗം നടത്തി. നൂറ് വയസ്സ് തികയുന്ന ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുതിർന്ന പ്രവർത്തകൻ രാവുണ്ണി പുന്നയൂർക്കുളത്തെ യോഗത്തിൽ കേന്ദ്ര മന്ത്രി ആദരിച്ചു. ജില്ല പ്രസിഡണ്ട് അഡ്വ അനീഷ് കുമാർ വിഷയ അവതരണം നടത്തി. ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷനായി.
മഹിള മോർച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ നിവേദിത, ജില്ല ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കമ്പ്, ചാവക്കാട് മണ്ഡലം പ്രസിഡണ്ട് കെ.ആർ ബൈജു, കൗൺസിലർമാരായ ശോഭ ഹരി നാരായണൻ, ജ്യോതി രവീന്ദ്രനാഥ്, മേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, യുവമോർച്ച ജില്ല പ്രസിഡണ്ട് സബീഷ് മരുതയൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയാണ് അദ്ധേഹം മടങ്ങിയത്.