ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന പുന:പ്രതിഷ്ഠയോടനുബന്ധിച്ച് നടക്കുന്ന ദ്രവ്വ്യാവർത്തി കർമ്മങ്ങളിലും, പുനരുദ്ദാരണ പ്രവർത്തനങ്ങളിലും ഗ്ളോബൽ എൻ എസ് എസ് പങ്കാളികളാകുന്നന്നതിന്റെ ഭാഗമായി ആദ്യ ഗഡുവായ 55000 രൂപ മമ്മിയൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ശ്രീ ജി കെ പ്രകാശന്, ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ ക്ഷേത്രാങ്കണത്തിൽ വെച്ച് കൈമാറി.
ജി എൻ എസ് എസ് ഭാരവാഹികളായ കെ ടി. ശിവരാമൻ നായർ, പി ശ്രീകുമാരൻ നായർ , വിനോദ് പി മേനോൻ, രവി വട്ടരങ്ങത്ത്, കെ ജി .സുബ്രഹ്മണ്യൻ, കെ പ്രേംകുമാർ, മണി .ജി. മേനോൻ, രമണി പണിക്കർ, ശോഭന രാജ്കുമാർ, സൗമിനി നായർ. തുടങ്ങിയവരും, മമ്മിയൂർ ദേവസ്വം ബോർഡ് അംഗങ്ങളും, ഉദ്യോഗസ്ഥരും പങ്കെടുത്തു.