ഗുരുവായൂർ : ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ പുണ്യ വൃക്ഷ സങ്കേതം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ആനക്കോട്ടയിൽ പുണ്യ വൃക്ഷം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ജാഗൃതി പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ, സെക്രട്ടറി സി.സജിത് കുമാർ, കോർഡിനേറ്റർ ഡോ. ഹരിനാരായണൻ, മുതിർന്ന അംഗം വി. അച്യുത മേനോൻ എന്നിവർ നേതൃത്വം നൽകി.
പുണ്യ വൃക്ഷ സങ്കേതം എന്ന പരിപാടിയിൽ തത്പര്യമുള്ള ക്ഷേത്രങ്ങൾക്കും , സംഘടനകൾക്കും , വ്യക്തികൾക്കും ജാഗൃതിയുമായി 9747556007 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
