- Advertisement -[the_ad id="14637"]
ഗുരുവായൂർ: എ ഐ ക്യാമറ പദ്ധതിയിൽ നടന്ന അഴിമതിക്കെതിരെ കെ പി സി സി ആഹ്വാന പ്രകാരം ഗുരുവായൂർ തൈക്കാട് സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറക്ക് മുന്നിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സ്റ്റീഫൻ ജോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ പി എ റഷീദ്, പി ഐ ലാസർ മാസ്റ്റർ, ടി എൻ മുരളി, നിഖിൽ ജി കൃഷ്ണൻ, ശിവൻ പാലിയത്ത്, ബിന്ദു നാരായണൻ, മേഴ്സി ജോയ്, റൈമണ്ട് മാസ്റ്റർ, രഞ്ജിത്ത് പാലിയത്ത്, കൃഷ്ണദാസ്, ഗോപി മനയത്ത് എന്നിവർ പ്രസംഗിച്ചു.