the digital signature of the temple city

കോട്ടപ്പടി നവജീവൻ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു.

ഗുരുവായൂർ: കോട്ടപ്പടി നവജീവൻ റസിഡന്റ്സ് അസോസിയേഷന്റെ പന്ത്രണ്ടാം വാർഷികാഘോഷവും കുടുംബ സംഗമവും മെട്രോ ഹാളിൽ വെച്ച് നടന്നു. പ്രസിഡന്റ് ബാബു വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉൽഘാടനം ചെയ്തു.

- Advertisement - Guruvayoor image

ഗുരുവായൂർ ടെമ്പിൾ സർക്കിൾ ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണൻ മുഖ്യാതിഥിയായി . കൗൺസിലർമാരായ നിഷി പുഷ്പരാജ്, ബിബിത മോഹനൻ, ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ പി വിനോദ് എന്നിവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പീ വി മോഹൻ കുമാർ (പ്രവാസി രത്ന ), ജെയ്സൺ  ഗുരുവായൂർ (കലാരത്ന )
എം വി വിനേഷ് കുമാർ (ഗജ സേവന രത്ന) എന്നിവരെ ആദരിച്ചു.

മെംബേഴ്സ് ഡയറക്ടറിയുടെ പ്രകാശനം ചെയർ പേഴ്സൺ നിർവ്വഹിച്ചു. സെക്രട്ടറി പുഷ്പാകരൻ പി എ സ്വാഗതവും ട്രഷറർ സുരേഷ് ആറ്റൂർ നന്ദിയും പറഞ്ഞു.
ടി പി ജി മേനോൻ, സുരേന്ദ്രൻ എം ആർ, കെ എസ് അരവിന്ദാക്ഷൻ, റഫീഖ് പുളിക്കൽ, മുരളീധരൻ ടി എസ്, റൂബി ലോറൻസ് എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts