ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന 52-ാമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും, 45-ാ മത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞത്തിൽ 2 -ാം ദിവസമായ (18/09/26) വെള്ളിയാഴ്ച, ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ ഭക്തി പ്രഭാഷണ പരമ്പരയിൽ ഭാഗവതത്തിലെ ദശമസ്കന്ദത്തിലെ ശ്രീകൃഷ്ണ ഭഗവാന്റെ ബാല ലീലകളെ കുറിച്ച് പെരുമ്പിള്ളി നാരായണൻ നമ്പൂതിരിയുടെതായിരുന്നു പ്രഭാഷണം.
ഭഗവദ് ഗീതയിലെ 3, 4, അദ്ധ്യായങ്ങൾ കർമ്മയോഗം ജ്ഞ്യാന കർമ്മ സന്യാസയോഗം എന്നീ വിഷയത്തെക്കുറിച്ച് ആചാര്യൻ ബ്രഹ്മശ്രി തെക്കേടത്ത് നാരായണൻ ഭട്ടതിരിപ്പാടും പ്രഭാഷണം നടത്തി.
രാവിലെ വേദിയിൽ ജ്യോതിദാസ് സംഗീതാർച്ചന പരിപാടിയിൽ അഷ്ടപദിയും അവതരിപ്പിച്ചു. വൈകുന്നേരം മേച്ചേരി കേശവൻനമ്പൂതിരി മഞ്ചിറ കേശവൻനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ കീഴ്ശാന്തിമാർ അന്തർജ്ജനങ്ങൾ എന്നിവർ ശ്രീ വിഷ്ണു സഹസ്രനാമം ശ്രീ വിഷ്ണു ഭുജംഗപ്രയാത പാരായണം എന്നിവ ജപിച്ച് മംഗളം പാടി രണ്ടാം ദിവസത്തെ പരിപാടികൾ സമർപ്പണം ചെയ്തു.
മൂന്നാം ദിവസമായ ശനിയാഴ്ച്ച കാലത്ത് 7 മണിക്ക് വേങ്ങേരി സാത്വിക് നമ്പൂതിരിയുടെ അഷ്ടപദിയും കാലത്ത് 10.30 ന് ഭാഗവത ദശമസ്കന്ദത്തിലെ ബ്രഹ്മ മോഹനം എന്ന വിഷയത്തെക്കുറിച്ച് ഡോ വി അച്യുതൻക്കുട്ടിയും ഭഗവദ് ഗീതയിലെ 5, 6, എന്നി വിഷയങ്ങളെക്കുറിച്ച് 11.30 ന് ബ്രഹ്മശ്രി വെന്മണി ഭവദാസൻ നമ്പൂതിരിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. വൈകുന്നേരം 4.30 ന് സുരേഷ് കെ എം പി, കുമാരി ഭദ്ര കെഎംപി എന്നിവർ ചേർന്ന് സംഗീത സമന്വയം അവതരിപ്പിക്കും. അതിനു ശേഷം ശ്രീ വിഷ്ണു സഹസ്രനാമ പാരായണവും ഉണ്ടായിരിക്കുന്നതായിരിക്കും.
