ഗുരുവായൂർ: എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം പി വീരേന്ദ്രകുറിന്റെ മൂന്നാം ചരമവാർഷികത്തിന്റെ ഭാഗമായി പുതൂർ ഉണ്ണികൃഷ്ണൻ സ്മാരക ട്രസ്റ്റ് ഗുരുവായൂരിൽ അനുസ്മരണ സദസ്സ് നടത്തി.
കേരള പ്രവാസി ക്ഷേമനിധി ബാർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ സദസ്സ് ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും കൈയൊപ്പ് ചാർത്തിയ പ്രഗല്ഭനായ പൊതു പ്രവർത്തകനായിന്നു വീരേന്ദ്രകുമാറെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ നഗരസഭാ ചെയർമാൻ എ കൃഷ്ണദാസ് അധ്യക്ഷനായി. നരസഭാംഗം കെ പി ഉദയൻ, കൗൺസിലർ ശോഭാ ഹരിനാരായണൻ, വിവിധസംഘടനകളെ പ്രതിനിധീകരിച്ച് ഒ കെ ആർ മണികണ്ഠൻ, അഡ്വ രവി ചങ്കത്ത്, ആർ രവികുമാർ, ബാലൻ വാറണാട്ട്, ജയൻ ആലാട്ട്, സജീവൻ നമ്പിയത്, പി വി ഗോപാലകൃഷ്ണൻ നായർ, ബാല ഉള്ളാട്ടിൽ, മുരളി അകമ്പടി, പ്രഭാകരൻ പി എം, വി ബാലകൃഷ്ണൻ നായർ, തുടങ്ങിയവർ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രസംഗിച്ചു.
പുതൂർ ട്രസ്റ്റ് കൺവീനർ ജനു ഗുരുവായൂർ സ്വാഗതവും, ചെയർമാൻ ഷാജു പുതൂർ നന്ദിയും പറഞ്ഞു.