ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ, ഗുരുവായൂർ സംഘടിപ്പിച്ച ഭിന്നശേഷി യുവതി, യുവാക്കളുടെ മംഗല്യ സംഗമത്തിൽ ഞായറാഴ്ച 12 പേർക്ക് വിവാഹ ജീവിതമായി.
കരുണ ഫൗണ്ടേഷൻ കഴിഞ്ഞ 8വർഷ കാലയളവിൽ 424 പേരുടെ വിവാഹം നത്തുകയുണ്ടായി. ഭദ്രദീപം തെളിയിച്ച്, നിറപറയുടെ സാന്നിദ്ധ്യത്തിൽ നിറഞ്ഞ പ്രാർത്ഥനയോടെ ചടങ്ങിന് തുടക്കം കുറിച്ചു. സ്വർണാഭരണങ്ങൾ അണിഞ്ഞ്, പുതുവസ്ത്രം ധരിച്ച വധൂവരന്മാരെ നാദ സ്വരത്തിൻ്റെ അകമ്പടിയോടെ കതിർമണ്ഡപത്തിലേക്ക് ആനയിച്ചു.
ചടങ്ങിന് കരുണ ചെയർമാൻ കെ ബി സുരേഷ്, സെക്രട്ടറി സതീഷ് വാരിയർ ചീഫ് കോർഡിനേറ്റർ ഫാരിദ ഹംസ, വേണു പ്രാരത്ത്, ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ , എൻ ബാബു മുതലായവർ സംഗമത്തിന് നേത്യത്വം നൽകി. ഷീല സുരേഷ്, ശാന്ത ശ്രീനിവാസൻ എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി, പറ നിറച്ച് ചടങ്ങുകൾക്ക് ആരഭം കുറിച്ചു.
സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രശസ്ത വ്യക്തിത്വങ്ങൾ പങ്കെടുക്കുകയും, വധൂവരന്മാരെ ആശീർവദിക്കുകയും ചെയ്തു.
വധൂവരന്മാരുടെ ബന്ധു മിത്രാദികൾ, നാട്ടുകാർ മറ്റും ചേർന്ന് ഏകദേശം 1000 പേർ വിവാഹ സദ്യയിൽ പങ്കുകൊണ്ടു.
എൻ ബാബു തൃശൂർ, ബാലാജി കുന്നംകുളം, സുധാ പെരുമാൾ, വസന്തമണി ടീച്ചർ , രാജൻ പി വി, ബഷീർ പൂക്കോട്, കെ കെ ബക്കർ, ശശിധരൻ ചൊവ്വല്ലൂർ, സന്തോഷ് ഐനിപ്പുളളി, ഉണ്ണികൃഷ്ണൻ, സുവർണ്ണ ജോസ്, പ്രഹ്ളാദൻ , കാർത്തികേയൻ, ഡോ സോമസുന്ദരൻ , ഡോ അമ്മിണി , ഗീത സുരേഷ്, മീന സഹദേവൻ, സുനിത ടീച്ചർ, ഇന്ദിര സോമൻ, സാജിത, ശക്തിധരൻ, കുമാർജി, സോമസുന്ദരം പിള്ള, കെ സുഗതൻ , വഹാബ്, മൻസൂർ, വത്സ ജോസ്, കൃഷ്ണ പ്രിയ, ജയൻ മേനോൻ, ഗിരീഷ് പാലിയത്ത്, അക്ബർ, മമ്മുട്ടി, ഗിന്നസ് ബാദുഷ, രമണി, സുബൈദ, കൃഷ്ണേന്ദു , ഷൈലജ, മഞ്ജു രവീന്ദ്രൻ, സുരഭി, സുവർണ്ണ, ശോഭിനി, തുടങ്ങി ധാരാളം പേരുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായിട്ടാണ്
മംഗല്യ സംഗമം ഇത്രയും വലിയ വിജയമാക്കി മാറ്റാൻ സാധിച്ചതെന്ന് ചെയർമാൻ കെ ബി സുരേഷ് അഭിപ്രായപ്പെട്ടു.
വിവാഹ ശേഷം ഒരുക്കിയ ഗാനമേളയിൽ 12ൽ പരം ഗായകർ പങ്കെടുത്തു. 2013 മുതൽ കരുണയിലൂടെ വിവാഹിതരായ ദമ്പതിമാർ കുട്ടികളോടൊപ്പം സംഗമത്തിലെത്തിയത് എല്ലാവർക്കും വലിയ സന്തോഷവും സംതൃപ്തിയും നൽകി.