the digital signature of the temple city

ഗുരുവായൂരിൽ കെ. കരുണാകരന് ഉചിതമായ സ്മാരകം വേണം; കെ. കരുണാകരൻ സ്റ്റഡി സെന്റർ

മുൻ മുഖ്യമന്ത്രിയുടെ ഗുരുവായൂരുമായുള്ള ആത്മബന്ധം അനുസ്മരിച്ച് സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നിയോജകമണ്ഡലം കമ്മിറ്റി

1001225540

ഗുരുവായൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന് ഏറെ ആത്മബന്ധമുണ്ടായിരുന്ന ഗുരുവായൂരിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് സർക്കാരിനോട് കെ. കരുണാകരൻ സ്റ്റഡി സെന്റർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

- Advertisement -

ഗുരുവായൂരുമായി കെ. കരുണാകരന് ഉണ്ടായിരുന്ന ആത്മബന്ധവും അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലെ ശ്രദ്ധേയമായ സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ ഓർമകൾ ശാശ്വതമായി നിലനിർത്തുന്നതിനും സ്മാരകം ഏറെ പ്രസക്തമാണെന്ന് യോഗം വിലയിരുത്തി. ഗുരുവായൂരിന്റെ ചരിത്ര-സാംസ്കാരിക പശ്ചാത്തലത്തിന് അനുയോജ്യമായ രീതിയിൽ സ്മാരകം ഒരുക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

1001225541

നിയോജകമണ്ഡലം പ്രസിഡന്റ് കെ. ബി. വിജു അധ്യക്ഷനായ യോഗം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് യു. കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി. യു. ഹംസ മുഖ്യാതിഥിയായി പങ്കെടുത്തു. യോഗത്തിൽ രാധാകൃഷ്ണൻ പുളിചോട്, സുബൈദ പാലക്കൽ, അക്ബർ ചേറ്റുവ, കെ. കെ. ഹിറോഷ്, ഇ. എസ്. ഹുസൈൻ, വി. മുഹമ്മദ് ഗൈസ്, രതീഷ് ഇരട്ടപ്പുഴ, ആർ. എം. തരിഖ്, ധന്യചന്ദ്രൻ, മാലിക്കുളം അബു, പി. ഷൗക്കത്ത്, എം. പി. ഫൈസൽ, അക്ബർ അലി, രാജീവ് കാവീട്, അനിൽ കുമാർ ചിറക്കൽ, ആരിഫ ഫാറൂഖ്, അഷറഫ് മനൻ, ബാബു ചെമ്പൻ എന്നിവർ സംസാരിച്ചു.

കെ. കരുണാകരന്റെ പൊതുപ്രവർത്തന പാരമ്പര്യവും ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts