- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ആദ്യമായി ഒരു വാർഡിൽ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴിൽ എന്ന ലക്ഷ്യത്തോടെ ജനകീയ ആസൂത്രണം 2022 – 23 പദ്ധതിയിൽ ഉൾപ്പെടുത്തി 25 വാർഡിൽ പത്മം വനിതാ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ടൈലറിംഗ് യൂണിറ്റ് ആരംഭിച്ചു.
ഗുരുവായൂർ നഗരസഭയുടെ തൈക്കാട് ഉള്ള പത്മം ദാമോദരൻ സ്മാരക കെട്ടിടത്തിലാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിന്ദു പുഷോത്തമൻ സ്വാഗതവും വ്യവസായ ഓഫീസർ ബിന്നി വി സി റിപ്പോർട്ടും അവതരിപ്പിച്ചു കൗൺസിലർ കെ പി എ റഷീദ്. നീതു എം എസ് എന്നിവർ സംസാരിച്ചു