the digital signature of the temple city

വരകളിൽ വിരിഞ്ഞ പ്രതിഭകൾ; ‘ദൃശ്യ’ അഖില കേരള ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് പുരസ്‌കാരം

കുരുന്നുകളുടെ ഭാവനയ്ക്ക് നിറം പകർന്ന ‘ദൃശ്യ’യുടെ ചിത്രോത്സവം; ഏഴുന്നൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ മികവിന് പുരസ്‌കാരത്തിളക്കം”: 12 പേർ ജേതാക്കൾ; 21 പേർക്ക് പ്രോത്സാഹന സമ്മാനം

ഗുരുവായൂർ: സ്കൂൾ വിദ്യാർത്ഥികളിലെ ചിത്രരചനാ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘ദൃശ്യ’ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് അഖില കേരള ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം നഗരസഭ ഫെസിലിറ്റേഷൻ സെന്ററിലെ ഹാളിൽ നടന്നു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

‘ദൃശ്യ’ പ്രസിഡന്റ് കെ. കെ. ഗോവിന്ദദാസ് അധ്യക്ഷത വഹിച്ചു. സായ് സഞ്ജീവനി ട്രസ്റ്റ് ചെയർമാനും മൗനയോഗിയുമായ ഡോ. എ. ഹരിനാരായണൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി. കെ. പ്രകാശ് എന്നിവർ മുഖ്യാതിഥികളായി. ദൃശ്യ ഭാരവാഹികളായ അരവിന്ദൻ പല്ലത്ത്, എം. ശശികുമാർ, അജിത് ഇഴുവപ്പാടി, വി. പി. ആനന്ദൻ, ശ്യാം പെരുമ്പിലാവിൽ, ശശി പട്ടത്താക്കിൽ, സി. ഉണ്ണികൃഷ്ണൻ, കെ. വൽസലൻ, എം. ആനന്ദ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

പ്രതിഭകളെ ആദരിച്ചു

ചടങ്ങിൽ പ്രമുഖ ചിത്രകാരന്മാരായ ശ്രീ. ഇ. യു. രാജഗോപാൽ, ശ്രീ. ജയ്‌സൺ ഗുരുവായൂർ എന്നിവരെ ആദരിച്ചു. വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകൾ വളർത്തുന്നതിൽ ചിത്രരചനാ മത്സരങ്ങൾക്കുള്ള പ്രാധാന്യം ചടങ്ങിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ജൂലൈ 26ന് നടന്ന ചിത്രരചനാ മത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴുന്നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മികച്ച ചിത്രങ്ങൾ ചിത്രകാരന്മാരായ കെ. യു. കൃഷ്ണകുമാർ, ഇ. യു. രാജഗോപാൽ, ജയ്‌സൺ ഗുരുവായൂർ എന്നിവർ ചേർന്നാണ് വിലയിരുത്തി സമ്മാനാർഹമായ ചിത്രങ്ങൾ തെരഞ്ഞെടുത്തത്.

വിജയികൾ

🏆 എൽ.പി. വിഭാഗം

ഒന്നാം സ്ഥാനം: നൈതിക സന്തോഷ് — മുട്ടന്നൂർ യു.പി. സ്കൂൾരണ്ടാം സ്ഥാനം: ശ്രീനോയ് എസ്. — സെന്റ് തോമാസ് കോൺവെന്റ് സ്കൂൾ, പാലക്കാട്മൂന്നാം സ്ഥാനം: ബേസിൽ ബാബു — സെന്റ് ജോസഫ് മോഡൽ എച്ച്.എസ്., തൃശൂർ

🏆 യു.പി. വിഭാഗം

ഒന്നാം സ്ഥാനം: ദേവ് യാൻ കെ.ജി. — ജി.യു.പി. സ്കൂൾ, പെരിഞ്ഞനംരണ്ടാം സ്ഥാനം: അശ്വജിത്ത് എ.എം. — എസ്.ആർ.കെ.ജി.വി.എം.എച്ച്.എസ്., പുറനാട്ടുകരമൂന്നാം സ്ഥാനം: ശ്രീനന്ദ കെ.എസ്. — വി.പി.എം.എസ്.എൻ.ഡി.പി. ഹൈസ്കൂൾ, കഴിമ്പ്രം

🏆 ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം: ജി. കൃതീഷ് — കുലപതി മുക്തി ഭാവൻസ് വിദ്യാമന്ദിർ, പോട്ടോർരണ്ടാം സ്ഥാനം: ശ്രിജിൽ എസ്. — സെന്റ് തോമസ് കോൺവെന്റ് സ്കൂൾ, പാലക്കാട്മൂന്നാം സ്ഥാനം: ദേവി കൃഷ്ണ എൻ.എം. — ബഥനി സ്കൂൾ, കുന്നംകുളം

🏆 ഹയർ സെക്കൻഡറി വിഭാഗം

ഒന്നാം സ്ഥാനം: നിയ നർഗ്ഗീസ് — ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾരണ്ടാം സ്ഥാനം: നിരഞ്ജന കെ.എസ്. — ഗവ. മോഡൽ ഗേൾസ് സ്കൂൾ, കുന്നംകുളംമൂന്നാം സ്ഥാനം: നിയുക്ത കമൽ നയൻ — നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എങ്ങണ്ടിയൂർ

ഒന്നാം സമ്മാനം നേടിയവർക്ക് 3,000 രൂപയും, രണ്ടാം സമ്മാനം നേടിയവർക്ക് 2,000 രൂപയും, മൂന്നാം സമ്മാനം നേടിയവർക്ക് 1,000 രൂപയും മൊമെന്റോയും നൽകി. കൂടാതെ വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവച്ച 21 വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

ദൃശ്യ കുടുംബാംഗങ്ങളെയും അനുമോദിച്ചു

ചടങ്ങിന്റെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ദൃശ്യയുടെ കുടുംബാംഗങ്ങളെയും അനുമോദിച്ചു.മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ദൃശ്യ അംഗങ്ങളായ ജി. കെ. പ്രകാശ് (ചെയർമാൻ), പി. സുനിൽകുമാർ, പി. ശ്യാംകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജയദേവ പുരസ്‌കാരം നേടിയ സോപാന സംഗീത ഗായകൻ പി. വി. കൃഷ്ണകുമാർ, ബ്രിട്ടനിലെ പ്രാദേശിക കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജിത് ദാസ് എം. മേനോൻ എന്നിവരെയും അനുമോദിച്ചു.

വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കുടുംബാംഗങ്ങളായ അന്ന റോസ് ജയ്‌സൺ, പ്രാർത്ഥന വിവേക്, ഹേമന്ത് കൃഷ്ണ പി.എസ്. എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും അവർക്ക് മികച്ച വേദിയൊരുക്കുകയും ചെയ്യുന്നതിൽ ‘ദൃശ്യ’യുടെ ചിത്രരചനാ മത്സരം ശ്രദ്ധേയമായ ഇടപെടലാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തത് മത്സരത്തിന്റെ ജനപ്രീതിയും പ്രസക്തിയും വ്യക്തമാക്കുന്നതായി സംഘാടകർ പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts