- Advertisement -[the_ad id="14637"]
ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളിക്ക് ജൂൺ മുതൽ മൂന്നുമാസം ഇടവേള. ഒമ്പതുമാസം തുടർച്ചയായി നടന്ന കൃഷ്ണനാട്ടത്തിന്റെ അവസാന കളിയായ പെട്ടിവെച്ചു കളി മെയ് 31 ന് ബുധനാഴ്ച രാത്രി നടക്കും. കൃഷ്ണനാട്ടം കലാകാരന്മാർക്ക് ജൂണിൽ വിശ്രമവും ജൂലായ്, ഓഗസ്റ്റ് മാസങ്ങൾ അഭ്യാസ കാലവുമാണ്. സെപ്റ്റംബർ ഒന്നിന് വീണ്ടും കളി തുടങ്ങും. ഇപ്പോഴത്തെ കളി ആറു ദിവസം കൂടിയാണുള്ളത്.
വെള്ളിയാഴ്ച അവതാരം കഥയും ശനിയാഴ്ച സ്വയംവരവും ഞായറാഴ്ച ബാണയുദ്ധവും തിങ്കളാഴ്ച കാളിയമർദനവും അരങ്ങേറും. ചൊവ്വാഴ്ച കളിയില്ല.