the digital signature of the temple city

മരുതയൂരിൽ വി. കെ. കൃഷ്ണൻ അനുസ്മരണ സംഗമം; അവാർഡ് ദാനവും കരിയർ ഗൈഡൻസ് സെമിനാറും ജൂൺ 28-ന്

സിനിമാ പുരസ്കാര ജേതാവിന് ആദരം; വിദ്യാർത്ഥികൾക്കായി “നാളെയെ നയിക്കാം” കരിയർ ഗൈഡൻസ് സെമിനാറും

മരുതയൂർ: സാമൂഹിക-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ പ്രവർത്തകനായിരുന്ന വി. കെ. കൃഷ്ണന്റെ സ്മരണ പുതുക്കി ശ്രീനാരായണ ഗുരുദേവ യുവജന സംഘം, മരുതയൂർ സംഘടിപ്പിക്കുന്ന വി. കെ. കൃഷ്ണൻ അനുസ്മരണയോഗം, അവാർഡ് ദാനം, അനുമോദന സദസ്, കരിയർ ഗൈഡൻസ് സെമിനാർ എന്നിവ ജൂൺ 28-ന് ഞായറാഴ്ച രാവിലെ 9.30ന് മരുതയൂർ ജി.യു.പി. സ്കൂളിൽ നടക്കും.

അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷനാകുന്ന ചടങ്ങ് പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറായ അഡ്വ. ടി. എൻ. മായാദാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിന്റെ ഭാഗമായി 2025-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കലാസംവിധായകനുള്ള പുരസ്കാരം നേടിയ അജയൻ ചാലിശ്ശേരിയെ ആദരിക്കും. കൂടാതെ മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയ സാന്നിധ്യവും മാജിക് ഫ്രെയിംസ് സി.ഇ.ഒയുമായ സെന്തിൽ രാജേഷ് അനുമോദന സദസിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വി. കെ. കൃഷ്ണന്റെ ജീവിതവും പ്രവർത്തനങ്ങളും അനുസ്മരിക്കുന്ന പ്രഭാഷണങ്ങളും സ്മരണ പങ്കുവെക്കലും നടക്കും. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതും ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

തുടർന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഭാവി വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുന്നതിനായി പ്രമുഖ മോട്ടിവേഷനൽ ട്രെയിനറായ സച്ചിൻ ബാബു നയിക്കുന്ന “നാളെയെ നയിക്കാം” എന്ന കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിക്കും. വിദ്യാർത്ഥികളുടെ അഭിരുചിക്കും കഴിവുകൾക്കും അനുയോജ്യമായ പഠന-തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ സെമിനാറിലൂടെ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയിൽ പാവറട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സരിത രാജീവ്, സുകുമാരൻ അമ്പാടി, കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് മനോഹരൻ പാവറട്ടി, ഗീത സഹദേവൻ, ഡോ. ജഗത് സുരേന്ദ്രൻ, ഷെഫീക് മരുതയൂർ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കരിയർ ഗൈഡൻസ് സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 7306255044, 9846206550 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് യുവജനസംഘം പ്രവർത്തകരായ അജീഷ് അമ്പാടി, ജിജേഷ് നമ്പാത്ത് എന്നിവർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts