the digital signature of the temple city

ആരോഗ്യത്തിന്റെയും ആദ്ധ്യാത്മികതയുടെയും സംഗീതത്തിന്റെയും മഹാസംഗമം; ലോക യോഗാ ദിനവും സംഗീത ദിനവും ആഘോഷമാക്കി പൈതൃകം ഗുരുവായൂർ

യോഗശക്തിയും സംഗീതമാധുര്യവും നിറഞ്ഞ ദിനം: എൽ.എം.ആർ.കെ ഗ്രൂപ്പിന്റെ സ്ഥാപകനും ക്യാപ്റ്റനുമായ രജിത് കുമാറിന് പൈതൃകം യോഗ പുരസ്കാരം, 101 പേരുടെ സോപാനസംഗീതം ശ്രദ്ധേയമായി

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ലോക യോഗാ ദിനവും ലോക സംഗീത ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലിയും സാംസ്കാരിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി. ചടങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി ബ്രഹ്മശ്രീ പരമേശ്വരി നമ്പൂതിരിപ്പാട് ദീപപ്രജ്വലനം നിർവഹിച്ചു. പൈതൃകം കോ-ഓർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു.

ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായി നൽകുന്ന യോഗദിന പുരസ്കാരം ഇത്തവണ സാമൂഹിക-ആധ്യാത്മിക മേഖലകളിലെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ പരിഗണിച്ച് എൽ.എം.ആർ.കെ ഗ്രൂപ്പിന് (ലയൺ മയൂര റോയൽ കിംഗ്ഡം) സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. എൽ.എം.ആർ.കെ ഗ്രൂപ്പിന്റെ സ്ഥാപകനും ക്യാപ്റ്റനുമായ രജിത് കുമാറിനെ ചടങ്ങിൽ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി പ്രശസ്ത സംഗീതജ്ഞൻ ഗുരുവായൂർ ജ്യോതിദാസിന്റെ നേതൃത്വത്തിൽ 101 പേരുടെ സോപാനസംഗീത അവതരണം അരങ്ങേറി. ഭക്തിസാന്ദ്രമായ സംഗീതവിരുന്ന് ചടങ്ങിന്റെ പ്രധാന ആകർഷണമായി. സംഗീതരംഗത്തെ സംഭാവനകൾ പരിഗണിച്ച് ഗുരുവായൂർ ജ്യോതിദാസിനെ രജിത് കുമാർ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

അരനൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതിയെ ക്ഷേത്ര വികസനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ മാനിച്ച് ആദരിച്ചു. രക്ഷാധികാരി കിഴിയേടം രാമൻ നമ്പൂതിരിക്ക് പൊന്നാടയും പ്രസിഡൻറ് കോങ്ങാട്ട് അരവിന്ദാക്ഷ മേനോൻ, മുരളി മണ്ണുങ്ങൽ, ഉഷ അച്ചുതൻ, ശിവദാസൻ എന്നിവരുള്‍പ്പെടെയുള്ള ഭാരവാഹികൾക്ക് ഉപഹാരങ്ങളും നൽകി ആദരിച്ചു.

യുണൈറ്റഡ് കിംഗ്ഡത്തിൽ (യുകെ) പുരസ്കാരം നേടിയ പൈതൃകം കലാക്ഷേത്രം ചെയർമാൻ മണലൂർ ഗോപിനാഥനെ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ഫോട്ടോ സമർപ്പിച്ച് അനുമോദിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 10,001 രൂപയുടെ ധനസഹായം ചടങ്ങിൽ മൗനയോഗി സ്വാമി ഹരിനാരായണൻ വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉയർത്തിക്കാട്ടുന്ന പ്രവർത്തനമായാണ് ഇത് വിലയിരുത്തപ്പെട്ടത്.

യോഗത്തിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, എസ്.എൻ.ഡി.പി പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ, പൈതൃകം പ്രസിഡന്റ് അഡ്വ. രാജഗോപാലൻ, പൈതൃകം ഭാരവാഹികളായ ജയൻ മേനോൻ, ശശികുമാർ കൊടമന, കെ.കെ. വേലായുധൻ, ബ്രിഗേഡിയർ സുബ്രഹ്മണ്യൻ, മധു കെ. നായർ, മുരളി അകമ്പടി, ജയശ്രീ രവികുമാർ എന്നിവർ പ്രസംഗിച്ചു.

പരിപാടികളുടെ വിജയത്തിനായി രവി വട്ടങ്ങത്ത്, രാജൻ പിള്ള, സന്തോഷ് കുന്നംകുളം, ബാബു കൊരട്ടിക്കര, ശ്രീകുമാർ പി. നായർ, കുമാരി ടീച്ചർ, ഡോ. സോമസുന്ദരൻ, ചന്ദ്രൻ കെ.കെ., ഹരിദാസ് കുളവിൽ, പ്രഹ്ലാദൻ മാമ്പറ്റ്, ഇന്ദിര സോമസുന്ദരൻ, നിർമ്മല നായ്ക്കത്ത്, സുഗന്ധി വാസു തുടങ്ങിയവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts