the digital signature of the temple city

യുവജന വർഷത്തിന്റെ ഭാഗമായി പാലയൂർ തീർത്ഥ കേന്ദ്രത്തിൽ ഫുഡ് ഫെസ്റ്റും കാർണിവലും

ചാവക്കാട്: തൃശ്ശൂർ അതിരൂപത യുവജന വർഷത്തിന്റെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ ഫുഡ് ഫെസ്റ്റും കാർണിവലും സംഘടിപ്പിച്ചു.

- Advertisement - Guruvayoor image

തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ ഫുഡ്‌ ഫെസ്റ്റും, കാർണിവലും ഉദ്ഘാടനം നിർവഹിച്ചു. രാവിലെ ഇടവകയിലെ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ഭക്ഷണ ശാലകളും, വരുന്നവർക്കായി ഗെയിംസും ഉണ്ടായിരുന്നു.ഇടവകയിലെ യുവജനങ്ങൾക്കു വേണ്ടി സംഘടിപ്പിച്ച സ്പോർട്സ് മത്സരങ്ങൾ അസി വികാരി റവ ഫാ ആന്റോ രായപ്പൻ ഉദ്ഘാടനം നിർവഹിച്ചു.

വൈകുന്നേരം കലാസന്ധ്യയും ഒരുക്കിയിരുന്നു.രാവിലെ മുതൽ രാത്രി വരെ നീണ്ടു നിന്ന പരിപാടികൾക്ക് റൊണാൾഡ് സി എ, ഷെനിൽ വിൻസെന്റ്, ലിജോ ഫ്രാൻസിസ്, ടിറ്റോ സൈമൺ, അനീന ലോറൻസ് ഡെൽന ലാസർ, എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts