the digital signature of the temple city

മുഖ്യമന്ത്രി പോരാട്ടം ക്ലൈമാക്സിൽ: ഡൽഹിയിൽ ഇന്ന് അന്തിമ അങ്കം ; കേരള കോൺഗ്രസിൽ ആവേശവും ആകാംക്ഷയും

ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ച 4 മണിക്ക് ഖർഗെയുടെ വസതിയിൽ നിർണായക യോഗം; കേരള കോൺഗ്രസിലെ അധികാരതർക്കത്തിന് ഇന്ന് നിർണായക തീരുമാനം

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിടാൻ ഇന്ന് ഡൽഹിയിൽ നിർണായക ചർച്ചകൾ നടക്കും. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള അന്തിമ തീരുമാനം ലക്ഷ്യമിട്ട് വൈകിട്ട് 4 മണിക്ക് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഹൈക്കമാൻഡ് യോഗം ചേരും. കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കൾക്ക് പ്രത്യേകം കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചിരിക്കുകയാണ്.

ആദ്യഘട്ട ചർച്ചകളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്നാണ് വിവരം. ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പാർട്ടിയുടെ നിലപാടുകളും നിർദേശങ്ങളും പങ്കുവെക്കും. അവസാനഘട്ട ചർച്ചകളിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെടുകയും അന്തിമ അഭിപ്രായം അറിയിക്കുകയും ചെയ്യും.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകാമെന്ന സൂചനകളാണ് ഡൽഹി രാഷ്ട്രീയവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്നലെ രാത്രിയോടെ തന്നെ ഡൽഹിയിലെത്തി. കേരള ഹൗസിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി എഐസിസി നിയോഗിച്ച നിരീക്ഷകർ നേരത്തെ കേരളത്തിലെത്തി വിജയിച്ച എംഎൽഎമാരുമായി വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നു. 63 കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി. വേണുഗോപാലിന്റെ പേരാണ് നിർദേശിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം, ദേശീയ നേതൃത്വത്തിലെ സ്വാധീനം, സംഘടനാ തലത്തിലുള്ള കരുത്ത് എന്നിവ വേണുഗോപാലിന് അനുകൂല ഘടകങ്ങളായി കണക്കാക്കപ്പെടുന്നു.

അതേസമയം, കഴിഞ്ഞ അഞ്ച് വർഷമായി നിയമസഭയ്ക്കകത്തും പുറത്തും സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വി.ഡി. സതീശനാണ് മുഖ്യമന്ത്രി പദത്തിന് ഏറ്റവും അനുയോജ്യനെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. യു.ഡി.എഫിനകത്തും പുറത്തും മികച്ച സ്വീകാര്യതയുള്ള സതീശന് മുസ്ലിം ലീഗിന്റെ പിന്തുണയും നിർണായകമായി തുടരുന്നു.

കേരള കോൺഗ്രസിലെ അധികാരതർക്കം അവസാനിപ്പിച്ച് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള ഹൈക്കമാൻഡിന്റെ തീരുമാനം കേരള രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. ഇന്ന് നടക്കുന്ന ഡൽഹി ചർച്ചകൾ കേരളത്തിന്റെ അടുത്ത രാഷ്ട്രീയ ഭൂപടം നിർണയിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും ജനങ്ങളും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts