- Advertisement -[the_ad id="14637"]
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം നൽകുന്ന എൻ വി കൃഷ്ണവാരിയർ പുരസ്കാരം ബഹുഭാഷാപണ്ഡിതയും, കവിയും, ജീവചരിത്രകാരിയുമായ സരസ്വതി എസ്. വാരിയർക്ക് നൽകും. മെയ് 27, 28 തിയ്യതികളിൽ തൃശൂരിൽ നടക്കുന്ന വാരിയർ സമാജം സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ജനറൽ കൺവീനർ സി ബി എസ് വാരിയരും, കൺവീനർ എ സി സുരേഷും അറിയിച്ചു.
10,001 രൂപയും, മെമ്മൻന്റോയും , പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. ഡോ ഭാരതി കുഞ്ഞികുട്ടൻ ഡോ.പി മുരളി, ഡോ കെ രാധാകൃഷ്ണ വാരിയർ എന്നിവരാങ്ങിയ ജൂറി കമ്മറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്